കാക്കനാട് ഫ്ളാറ്റ് കൊലപാതകം; അര്‍ഷാദുമായി തെളിവെടുപ്പ് തുടരും

കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകക്കേസില്‍ പ്രതിയുമായി ഇന്നും അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരും. കൊലപാതകം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന് പ്രതി അര്‍ഷാദ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്ക് ഉണ്ടോ എന്നും പോലീസ് പരിശോധിക്കുകയാണ്.
കസ്റ്റഡി കാലാവധി തീരും മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കാനുളള ശ്രമത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം ഫ്‌ളാറ്റിലെത്തി പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടത്തിയത് അര്‍ഷാദാണെങ്കിലും മൃതദേഹം മാറ്റാന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കേസില്‍ ലഹരി ഇടപാടിലെ കണ്ണികളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനായി ഓഗസ്റ്റ് 27 വരെ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്യുന്നതോടെ കൊലപാതക കാരണം വ്യക്തമാകും. മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പൊലീസ് നിഗമനം. കൊലക്കുപയോഗിച്ചു എന്ന് കരുതുന്ന കത്തിയും പൊലീസ് കണ്ടെത്തിരുന്നു.
Read Also: ഷാജഹാന്‍ വധക്കേസ്; ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ നാല് പേര്‍കൂടി അറസ്റ്റില്‍
ചോരക്കറ കണ്ടെത്തിയ ആയുധത്തില്‍ നിന്നും വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അര്‍ഷാദിന്റെ വിരലടയാളവുമായി ഇതിന് സാമ്യമുണ്ടോയെന്ന് കണ്ടെത്തിയാല്‍ കേസിലെ നിര്‍ണായ തെളിവായി ആയുധം മാറും. കേരളം വിടാനുള്ള ശ്രമത്തിനിടെ ബുധനാഴ്ചയാണ് അര്‍ഷാദ് മഞ്ചേശ്വരത്ത് നിന്നും പിടിയിലായത്.
Story Highlights: evidence collection with arshad in kakkanad flat murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here