Advertisement

യുപിയിൽ അനധികൃതമായി തങ്ങിയ 15 ചൈനീസ് പൗരന്മാർ പിടിയിൽ

August 22, 2022
Google News 2 minutes Read

ഇന്ത്യയിൽ അനധികൃതമായി താമസിച്ചിരുന്ന ചൈനീസ് പൗരന്മാർ പിടിയിൽ. ഒരു സ്ത്രീ ഉൾപ്പെടെ 15 പേരെ ഉത്തർപ്രദേശ് പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. സാധുവായ വിസയില്ലാതെയാണ് രാജ്യത്ത് കഴിഞ്ഞിരുന്നതെന്ന് പൊലീസ് അറിയിച്ചു.

“പരിശോധനയുടെ ഭാഗമായി ഗൗതം ബുദ്ധ് നഗറിൽ അനധികൃതമായി താമസിക്കുന്ന 15 ചൈനീസ് പൗരന്മാരെ ലോക്കൽ പൊലീസിന്റെ പിന്തുണയോടെ ഇന്റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.”- പൊലീസ് നൽകിയ പ്രസ്താവനയിൽ പറയുന്നു. പിടിയിലായവർക്ക് ഹവാല ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം.

ഇവരെ ഡൽഹിയിലെ തടങ്കൽ കേന്ദ്രത്തിലേക്കും പിന്നീട് അവരുടെ രാജ്യത്തേക്ക് നാടുകടത്തുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ജൂണിൽ ഗ്രേറ്റർ നോയിഡയിൽ അനധികൃതമായി താമസിച്ചിരുന്ന ചൈനീസ് പൗരനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ, ഡൽഹിയോട് ചേർന്ന ജില്ലയിൽ താമസിക്കുന്ന വിദേശികളുടെ പരിശോധനയ്ക്കായി ഗൗതം ബുദ്ധ നഗർ പൊലീസ് കമ്മീഷണറേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ ആരംഭിച്ചിരുന്നു.

Story Highlights: 15 Chinese nationals staying illegally in India detained by UP police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here