ലൈംഗിക പീഡന കേസ്; സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടിസ്

അതിജീവിത സമർപ്പിച്ച അപ്പീലിൽ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടിസ്. ലൈംഗികാതിക്രമ കേസിലെ മുൻകൂർ ജാമ്യം ചോദ്യം ചെയ്താണ് നോട്ടിസ്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരാമർശങ്ങൾ ഉൾപ്പെടെ അതിജീവിത ചോദ്യം ചെയ്തിരുന്നു.സിവിക്ക് ചന്ദ്രന്റെ മുൻകൂർ ജാമ്യത്തിനെതിരെ സംസ്ഥാന സർക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിജീവിതയുടെ ഹർജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ജാമ്യ ഉത്തരവിലെ സെഷന്‍സ് കോടതി നിരീക്ഷണങ്ങള്‍ അനുചിതമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിരീക്ഷണം എസ്‌സി/എസ്ടി വിഭാഗത്തെ അതിക്രമിക്കുന്നതു തടയുന്ന നിയമത്തിനെതിരാണ്. സത്യം പുറത്തുവരാന്‍ പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ട്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായത് പരാതിക്കാരി അനുഭവിച്ച മാനസിക സമ്മര്‍ദം കാരണമെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സിവിക് ചന്ദ്രനെതിരെയുള്ള ആദ്യ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച സെഷൻസ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറിന്റെ മുൻ ഉത്തരവും വിവാദത്തിലായിരുന്നു. രണ്ടാമത്തെ കേസിലെ ജാമ്യഉത്തരവിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ചർച്ചയാകുന്നതിനിടെയാണ് ഇതേ ജഡ്ജിയുടെ ആദ്യ ഉത്തരവിനെതിരെയും വിമർശനമുയരുന്നത്.
Story Highlights: High Court notice to Civic Chandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here