Advertisement

സിവിക്‌ ചന്ദ്രൻ്റെ ജാമ്യം: കോടതി പരാമർശം ആശങ്കകള്‍ ഉയര്‍ത്തുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

August 19, 2022
Google News 2 minutes Read

എഴുത്തുകാരൻ സിവിക്‌ ചന്ദ്രന്‌ മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി ഉത്തരവില്‍ നടത്തിയ പരാമര്‍ശം ഏറെ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌. വിഷയങ്ങളെ വിലയിരുത്തി ഉത്തരവ്‌ നല്‍കുവാന്‍ കോടതിക്ക്‌ അവകാശമുണ്ട്‌. എന്നാല്‍ പരാതിക്കാരിയുടെ വസ്‌ത്ര ധാരണത്തെക്കുറിച്ച്‌ നടത്തിയ പരാമര്‍ശം സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക്‌ കടകവിരുദ്ധമാണെന്ന് പ്രസ്താവനയിൽ പറയുന്നു.

ഇത്തരം കേസുകളില്‍ വിചാരണയില്‍ കോടതി നടപടികളും അതിജീവിതക്ക്‌ മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതാകരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന്‌ തീര്‍ത്തും കടകവിരുദ്ധവുമാണിത്‌. പരാതിക്കാരിയെ പ്രതിയുടെ അഭിഭാഷകന്‍ ക്രോസ്‌ വിസ്‌താരം നടത്തുമ്പോള്‍പോലും അവരെ അവഹേളിക്കുന്ന ചോദ്യങ്ങളോ, പരാമര്‍ശങ്ങളോ ഉണ്ടാകരുതെന്ന്‌ സുപ്രീം കോടതി വ്യക്തമാക്കിയിരിക്കെയാണ്‌ ഇത്തരമൊരു പരാമര്‍ശം ഉണ്ടായിരിക്കുന്നത്‌.

ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം പൗരന്‌ ഉറപ്പ്‌ നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്‌ മേലുള്ള കടന്നുകയറ്റം കൂടിയാണ്‌ വസ്‌ത്ര ധാരണത്തെ സംബന്ധിച്ചുള്ള കോടതി പരാമര്‍ശമെന്നും സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ വ്യക്തമാക്കി.

Story Highlights: Bail of Civic Chandran: CPI(M) state secretariat says court reference raises concerns

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here