“ഇപ്പോഴത്തെ പിള്ളേര്”; മെഹബൂബാ.. ഒരേസ്വരത്തിൽ; കലോത്സവ വേദിയിൽ നിന്ന് അതിമനോഹരമായ നിമിഷം…

സന്തോഷങ്ങൾ പങ്കുവെക്കാൻ ആരാണല്ലേ ഇഷ്ടപെടാത്തത്. അതുകൊണ്ടാണ് നല്ല നിമിഷങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ ആളുകളുമായി പങ്കുവെക്കുന്നത്. അതുതന്നെയാകാം സോഷ്യൽ മീഡിയയ്ക്ക് ആളുകൾക്കിടയിൽ ഇത്ര സ്വീകാര്യത നൽകിയതും. ലോകത്തിന്റെ വിവിധ കോണിൽ നടക്കുന്ന കാര്യങ്ങൾ ഞൊടിയിടയിലാണ് നമ്മൾ അറിയുന്നത്. രസകരവും കൗതുകവും നിറഞ്ഞ എത്ര എത്ര വീഡിയോകളാണ് ദിവസവും നമ്മൾ കാണുന്നത്. അങ്ങനെ സോഷ്യൽ മീഡിയ കീഴടക്കിയ രസകരമായ വീഡിയോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
കലോത്സവ വേദിയിൽ നിന്നുള്ള അതിമനോഹരമായ നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹൃദയങ്ങൾ കീഴടക്കുന്നത്. കെജിഎഫ് 2 ലെ ഹിറ്റ് ഗാനമായ മെഹ്ബൂബ പാട്ടിനൊപ്പം ഒരു ഓഡിറ്റോറിയത്തിലെ വിദ്യാർത്ഥികൾ മുഴുവൻ കൂടെ പാടുന്നതാണ് വിഡിയോ. കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന വീഡിയോ വളരെ പെട്ടന്നാണ് വൈറലായിരിക്കുന്നത്.
സൂപ്പർഹിറ്റ് ചിത്രമായ കെജിഎഫ് 2 യിലെ ഈ ഗാനം മലയാളത്തിലും ഹിറ്റായിരുന്നു. കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്‍തത്. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്‍ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയ പ്രമുഖ താരങ്ങളും ‘കെജിഎഫ് രണ്ട്’ എന്ന ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here