Advertisement

ഇടവേളയ്ക്ക് ശേഷം സോഷ്യല്‍ മിഡിയയിലേക്ക് മടങ്ങി ആര്യന്‍ ഖാന്‍; പുതിയ ചിത്രങ്ങള്‍ക്ക് ഷാരൂഖിന്റെ മറുപടി

August 23, 2022
Google News 3 minutes Read
aryan khan back to social media

സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും സജീവമായി ബോളീവുഡ് താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍. ആഢംബര കപ്പലിലെ മയക്ക് മരുന്ന് കേസിന് ശേഷം താര പുത്രന്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമല്ലായിരുന്നു.

ഒരു വര്‍ഷത്തിന് ശേഷം ഇന്‍സ്റ്റാഗ്രാമിലാണ് ആര്യന്‍ ഖാന്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സഹോദരങ്ങളായ സുഹാന ഖാനും അബ്രാം ഖാനും ഒപ്പമുള്ള ചിത്രങ്ങള്‍ ആര്യന്‍ പങ്കിട്ടിരിക്കുന്നത്. ഹാട്രിക് എന്ന് കുറിച്ചുകൊണ്ടാണ് ആര്യന്റെ പോസ്റ്റ്.

നിരവധി ആരാധകരാണ് ആര്യന്റെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തുന്നത്. പോസ്റ്റിന് താഴെ ഷാരുഖ് ഖാന്‍ കുറിച്ച കമന്റ് ഇതിനോടകം വൈറല്‍ ആയിക്കഴിഞ്ഞു. ‘എന്തുകൊണ്ട് ഈ ഫോട്ടോകള്‍ എനിക്ക് തന്നില്ല? എനിക്കിപ്പോള്‍ തന്നെ അയച്ചുതരൂ.’ എന്നാണ് മക്കളുടെ ചിത്രങ്ങള്‍ക്ക് താഴെ കിങ് ഖാന്‍ കുറിച്ചത്.
‘അടുത്ത തവണ ഞാന്‍ പോസ്റ്റുചെയ്യുമ്പോള്‍ ഞാന്‍ അവ നിങ്ങള്‍ക്ക് അയയ്ക്കും. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍.’ ഷാരൂഖിന്റെ കമന്റിന് ആര്യന്‍ മറുപടി നല്‍കി.

ഇക്കഴിഞ്ഞ മേയ് മാസം അവസാനമാണ് ക്രൂയിസ് മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന് കളീന്‍ ചിറ്റ് ലഭിച്ചത്. ആര്യനടക്കം ആറ് പേരെ കേസില്‍ നിന്ന് ഒഴിവാക്കി. കേസില്‍ ആര്യന്‍ ഖാനെതിരെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് എന്‍സിബിയുടെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ക്കെതിരെ കേസ് നിലനില്‍ക്കും.

Read Also: ആര്യന്‍ഖാന്‍ കേസ്: എന്‍സിബിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സാക്ഷി മരണപ്പെട്ടു

ഒക്ടോബര്‍ രണ്ടിനു മുംബൈ തീരത്ത് ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യനുള്‍പ്പെടെ 20 പേരെയാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. മൂന്നാഴ്ചയ്ക്കു ശേഷം ആര്യനു ജാമ്യം ലഭിച്ചിരുന്നു. കപ്പലില്‍ നിന്നു കൊക്കെയ്ന്‍, ഹഷീഷ്, എംഡിഎംഎ ഉള്‍പ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു.

Story Highlights: aryan khan back to social media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here