”ഇയാള് നമ്മളെ കൊയപ്പത്തിലാക്കും”; ആത്മഗതത്തില്‍ വിശദീകരണവുമായി കെ.കെ.ശൈലജ

കെ.ടി.ജലീല്‍ എംഎല്‍എക്കെതിരെ നിയമസഭയില്‍ നടത്തിയ ആത്മഗതത്തില്‍ വിശദീകരണവുമായി കെ.കെ.ശൈലജ എംഎല്‍എ. ജലീലിന്റെ ചോദ്യത്തിന് വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍ പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണെന്ന് ശൈലജ പ്രതികരിച്ചു. തന്റെ പരാമര്‍ശം ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി ( KK Shailaja explanation against KT Jaleel ).
”ഇയാള് നമ്മളെ കൊയപ്പത്തിലാക്കും” എന്നായിരുന്നു നിയമസഭയില്‍ പ്രസംഗിക്കാനെഴുന്നേറ്റ കെ.ടി ജലീലിനെക്കുറിച്ചുള്ള കെ.കെ.ശൈലജയുടെ ആത്മഗതം. നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ചര്‍ച്ചക്കിടെ കെ.ടി ജലീല്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴായിരുന്നു ശൈലജയുടെ ആത്മഗതം. മൈക്ക് ഓഫാക്കാന്‍ വൈകിയതാണ് ആത്മഗതം പരസ്യമാകാന്‍ കാരണം.
ലോകായുക്ത നിയമഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ കെ.ടി.ജലീല്‍ സംസാരിക്കാന്‍ ഇടപെട്ട ഘട്ടത്തിലായിരുന്നു ശൈലജയുടെ ഈ ആത്മഗതം. ഇതോടെ ജലീലിനെ ഉദ്ദേശിച്ചാണെന്ന വ്യാഖ്യാനം വന്നു. പതിയെ പറഞ്ഞ ഇക്കാര്യം മൈക്കില്‍ വ്യക്തമായി പതിയുകയായിരുന്നു. ലോകായുക്ത നിയമഭേദഗതി ചര്‍ച്ചയില്‍ ശൈലജ സംസാരിച്ച് പൂര്‍ത്തിയാകുമ്പോഴേക്കും ജലീല്‍ സംസാരിക്കാന്‍ എഴുന്നേറ്റിരുന്നു. ഇതോടെ ജലീലിന് വഴങ്ങി സീറ്റില്‍ ഇരിക്കുന്നതിനിടെയാണ് മെക്ക് ഓണ്‍ ആണെന്ന കാര്യം ശ്രദ്ധിക്കാതെയുള്ള ശൈലജയുടെ പ്രതികരണം.
ലോകായുക്ത വിധിയെ തുടര്‍ന്നാണ് ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്ന് ജലീലിന് രാജിവെക്കേണ്ടി വന്നത്. താന്‍ ലോകായുക്ത മൂലം അനുവഭിച്ച ദുരിതങ്ങളെ പറ്റി സംസാരിക്കാന്‍ എഴുന്നേറ്റപ്പോഴാണ് ശൈലയുടെ ആത്മഗതമെന്നതും ശ്രദ്ധേയമാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
നിയമസഭയില്‍ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബില്‍ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീല്‍ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്.
Story Highlights: KK Shailaja explanation against KT Jaleel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here