Advertisement

സാമ്പത്തിക പ്രതിസന്ധി; എംജി സർവ്വകലാശാലയ്ക്ക് സർക്കാർ സഹായം കിട്ടിയേക്കില്ല; ജീവനക്കാരുടെ ശമ്പളവും വൈകും

August 23, 2022
Google News 1 minute Read
mg university financial crisis

എംജി സർവ്വകലാശാലയിലെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ സഹായം കിട്ടിയേക്കില്ല. അടിയന്തിരമായി 50 കോടി വേണമെന്ന സർവ്വകലാശാലയുടെ ആവശ്യത്തോട് ഇതുവരെ അനുകൂലമായ പ്രതികരണം ഉണ്ടായില്ല. 120 കോടിയുടെ ബാധ്യതയാണ് സർവകലാശാലക്കുള്ളത്. സർക്കാർ കനിഞ്ഞില്ലെങ്കിൽ സെപ്റ്റംബർ മാസത്തെ ജീവനക്കാരുടെ ശമ്പളവും വൈകും. ( mg university financial crisis )

അടിയന്തരമായി 50 കോടി അഡീഷണൽ ഗ്രാൻഡായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് സർവകലാശാല വൈസ് ചാൻസിലർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചത്. എന്നാൽ സർവ്വകലാശാലയുടെ ആവശ്യത്തോട് ഇതുവരെ സർക്കാർ പ്രതികരിച്ചിട്ടില്ല

സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് ഇതാദ്യമായല്ല സർക്കാരിന്റെ സഹായം തേടുന്നത്. എന്നാൽ സഹായം ഇല്ലെന്നതു മാത്രമല്ല സർക്കാർ പ്രതിവർഷം നൽകുന്ന പ്ലാൻ ഫണ്ട് കൃത്യമായി ലഭിക്കുന്നില്ലെന്നും സർവ്വകലാശാല അധികൃതർ പറയുന്നു. ഒരുമാസം ശമ്പളത്തിനും പെൻഷനും മറ്റു ചിലവുകൾക്കുമായി സർവകലാശാലയ്ക്ക് വേണ്ടത് 22 കോടിയാണ്. ഇതിൽ സർക്കാർ ഗ്രാൻഡ് ആയ 16.3 കോടി രൂപ വൈകുന്നത് മൂലം തനത് ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് സർവകലാശാല ചെലവുകൾ നടത്തുന്നത്. സ്ഥിരം കരാർ ഉൾപ്പെടെ 1700 ജീവനക്കാരുണ്ട്. സർക്കാർ ഗ്രാൻഡ് വൈകിയാൽ സെപ്റ്റംബർ മാസത്തിലും ജീവനക്കാർക്ക് ശമ്പളം വൈകും.. പല കോളേജുകളും ഓട്ടോണമസ് ആയതോടെ അഫിലിയേഷൻ ഫീസ് ആയി കിട്ടുന്ന വലിയ വരുമാനം നിലച്ചു. ഓഫ് ക്യാമ്പസ് കോഴ്‌സുകളും സെൽഫ് ഫിനാൻസിംഗ് കോഴ്‌സുകളും ഇല്ലാതായതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സർവകലാശാല നേരിടുന്നത്.

Story Highlights: mg university financial crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here