മോന്സൺ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതിയിൽ

ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സൺ മാവുങ്കല്‍ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ പീഡനക്കേസുകൾ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നാണ് മോൻസന്റെ പ്രധാനവാദം. ജീവനക്കാരിയുടെ കോടതിയിലെ മൊഴിയും ഐ പാഡിന്റെ ഫോറൻസിക് റിപ്പോർട്ടും ഹാജരാക്കിയാണ് മോന്സന് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
മോൻസന്റെ വീട്ടിലെ ജോലിക്കാരിയുടെ മകളെ വിദ്യാഭ്യാസ സഹായ വാഗ്ദാനം ചെയ്ത് പീഡനത്തിനിരയാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ. 2018 മുതൽ പ്രതി പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മോൻസന്റെ മുൻ ജീവനക്കാർ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.
Read Also: മീൻ വാങ്ങാനും തേങ്ങയെടുക്കാനും ഡിഐജിയുടെ വാഹനം; മോൻസൺ പൊലീസ് വാഹനം ദുരുപയോഗം ചെയ്തെന്ന് ഡ്രൈവർ
കേസിൽ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടർന്നാണ് പീഡന കേസിൽ യുവതി തനിക്കെതിരെ മൊഴി നൽകിയതെന്നും മോൻസന് അപേക്ഷയില്‍ പറഞ്ഞു. മോൻസന് വേണ്ടി അഡ്വക്കേറ്റ് ഒൺ റെക്കോർഡ് ലക്ഷ്മി എൻ കൈമളാകും ഹാജരാകുക.
Story Highlights: monson mavunkals bail petition in supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here