Advertisement

ഭാവഗായകന്റെ പുതിയ പ്രണയഗാനം സംഗീത പ്രേമികളുടെ ശ്രദ്ധയാകർഷിയ്ക്കുന്നു

August 23, 2022
Google News 1 minute Read

സംഗീത പ്രേമികളുടെ ശ്രദ്ധയാകർഷിയ്ക്കുകയാണ് ഭാവഗായകൻ പി. ജയചന്ദ്രന്റെ പുതിയ പ്രണയഗാനം. വിവേക് വിനോദ് സംവിധാനം ചെയ്ത ‘തീരങ്ങൾ’ എന്ന സംഗീത ആൽബത്തിലാണ് പി ജയചന്ദ്രന്റെ ഗാനമുള്ളത്. സംഗീത സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്നത് കെകെ വിനോദ് കുമാറാണ്. മാധ്യമ പ്രവർത്തകൻ അഭിലാഷ് നായരുടേതാണ് ഗാനരചന. നവീന വി.എം, ലബാൻ റാണേ, ടി സുരേഷ് ബാബു എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം-ഡി.ഐ വിജയ്, എഡിറ്റിങ്- എ.എസ് അരവിന്ദൻ, ഭുവനേഷ് മണിവണ്ണൻ. മില്ലേനിയം വീഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

Story Highlights: p jayachandran new song

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here