Advertisement

തൃശൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായി

August 23, 2022
Google News 2 minutes Read
thrissur plus one student gone missing

തൃശൂർ മണ്ണുത്തിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായി. ഭാരതീയ വിദ്യാഭവനിൽ +1 വിദ്യാർത്ഥിയായ നവനീത് കൃഷ്ണയെയാണ് ഇന്ന് കാണാതായത്. ( thrissur plus one student gone missing )

കാണാതാകുമ്പോൾ മഞ്ഞ ഷർട്ടും വെള്ള പാന്റുമായിരുന്നു വേഷം. കൈവശം ഒരു ബാഗുമുണ്ടെന്നാണ് കരുതപ്പെടുന്നത്.

പത്താം തരത്തിൽ മികച്ച മാർക്കു വാങ്ങിയ കുട്ടിയാണ്. സ്‌പോർട്ട്‌സിലും ചിത്രരചനയിലും താല്പര്യമുണ്ടായിരുന്നു. അഡ്വഞ്ജറസ് യാത്രകളെ പറ്റി താല്പര്യം പ്രകടിപ്പിക്കാറുണ്ടായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. അതുകൊണ്ട് തന്നെ യാത്ര പോയതായിരിക്കാം എന്നാണ് മാതാപിതാക്കൾ കരുതുന്നത്.

കുട്ടിയെ കണ്ടെത്തുന്നവർ മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ അറിയിക്കുക.

Story Highlights: thrissur plus one student gone missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here