ന്യൂയോർക്കിലെ ഇന്ത്യൻ സ്വാതന്ത്ര്യദിന പരേഡിൽ ഗ്രാൻഡ് മാർഷലായി അല്ലു അർജുൻ

ന്യൂയോർക്കിലെ ഏറ്റവും വലിയ ഇന്ത്യൻ പരേഡിൽ ഗ്രാൻഡ് മാർഷലായി രാജ്യത്തെ പ്രതിനിധീകരിച്ച് അല്ലു അർജുൻ. അപൂർവ ബഹുമതിയാണ് അല്ലു അർജുനെ തേടിയെത്തിയതും. ന്യൂയോർക്കിൽ നടന്ന 2022ലെ ഇന്ത്യൻ സ്വാതന്ത്ര്യദിന പരേഡിൽ ഇന്ത്യയുടെ ഗ്രാൻഡ് മാർഷലായാണ് അല്ലു അർജുൻ ഇന്ത്യയെ പ്രതിനിധീകരിച്ചത്.(allu arjun represents country as grand marshal)
ഭാര്യ സ്‌നേഹയ്ക്കൊപ്പമാണ് അല്ലു അർജുൻ ചടങ്ങിൽ പങ്കെടുത്തത്. പരേഡിന് ഇതുവരെ കാണാത്ത വിധം കൂടുതലും പ്രവാസി ഇന്ത്യക്കാരാണ് എത്തിച്ചേർന്നത്. 2022ൽ ഇതാദ്യമായാണ് 5 ലക്ഷം പേർ ഒരു പരിപാടിക്കായി എത്തുന്നത്. അല്ലു അർജുൻ എല്ലാവരേയും സ്‌നേഹത്തോടെ അഭിവാദ്യം ചെയ്യുകയും ആരാധകരെ പ്രത്യേകം അഭിവാദ്യം ചെയ്യുകയും ചെയ്തു.
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
പിന്നീട് ന്യൂയോർക്ക് മേയർ എറിക് ആഡംസ് അല്ലു അർജുനെ ആദരിച്ചു. സദസിൽ ഇന്ത്യയോടുള്ള ദേശസ്‌നേഹവും അല്ലു അർജുനോടുള്ള ആരാധനയുമാണ് പ്രകടമായത്.5 ലക്ഷം ആളുകൾ ഈ പരിപാടിയിൽ പങ്കെടുത്തു.
ഇന്ത്യൻ ദേശീയ പതാക വീശി അല്ലു അർജുൻ ന്യൂയോർക്കിലെ തെരുവുകളിലൂടെ സഞ്ചരിച്ചു. ന്യൂയോർക്കിലെ തെരുവുകളിൽ അദ്ദേഹത്തെ കാണാൻ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ജയ് ഹിന്ദ് എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് അവരെത്തിയത്.
Story Highlights: allu arjun represents country as grand marshal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here