23 വയസ്സ് പ്രായമുള്ള തന്റെ ഇന്ത്യൻ ട്വിറ്റർ സുഹൃത്തിനെ നേരിൽ കണ്ട് ഇലോൺ മസ്‌ക്; ചിത്രങ്ങൾ പങ്കുവെച്ച് പ്രണയ്

ലോകത്തിലെ ഏറ്റവും വലിയ ധനികനാണ് ഇലോൺ മസ്‌ക്. അദ്ദേഹം തന്റെ 23 വയസ്സ് പ്രായമുള്ള ഇന്ത്യൻ ‘ട്വിറ്റർ സുഹൃത്ത്’ പ്രണയ് പാത്തോളിനെ കണ്ടുമുട്ടിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ടെക്സസിൽ വെച്ചാണ് പൂനെ സ്വദേശി പ്രണയുമായി മസ്‌ക് കൂടിക്കാഴ്ച നടത്തിയത്. ഏറെ കാലത്തെ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് പ്രണയ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടെക്‌സാസിലെ ജിഗാഫാക്‌ടറിയിൽ വെച്ച് മസ്‌കിനെ കണ്ടുമുട്ടിയ പ്രണയ് ഇന്നലെ മൈക്രോബ്ലോഗിംഗ് സൈറ്റിൽ കോടീശ്വരനുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചു.
It was so great meeting you @elonmusk at the Gigafactory Texas. Never seen such a humble and down-to-earth person. You’re an inspiration to the millions ? pic.twitter.com/TDthgWlOEV
— Pranay Pathole (@PPathole) August 22, 2022
“നിങ്ങളെ @elonmusk ഗിഗാഫാക്‌ടറി ടെക്‌സാസിൽ വച്ച് കണ്ടുമുട്ടിയത് വളരെ മഹത്തരമായിരുന്നു. ഇത്രയും വിനയനായ ഒരാളെ ഇതുവരെ ഞാൻ കണ്ടിട്ടില്ല. നിങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്” എന്നാണ് ചിത്രം പങ്കുവെച്ച് കൊണ്ട് പ്രണയ് കുറിച്ചത്. 2018 മുതൽ മസ്‌കും പ്രണയും സോഷ്യൽ മീഡിയയിൽ സുഹൃത്തുക്കളാണ്. ടെസ്‌ലയുടെ ഓട്ടോമാറ്റിക് വിൻഡ്‌സ്‌ക്രീൻ വൈപ്പറുകളെക്കുറിച്ച് പ്രണയ് ട്വീറ്റ് ചെയ്തതോടെയാണ് ഇവരുടെ സൗഹൃദം ആരംഭിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ആ ട്വീറ്റിന് ഇലോൺ മസ്‌ക് ഏതാനും മിനിറ്റുകൾക്കുള്ളിൽ മറുപടിയും നൽകിയിരുന്നു. അങ്ങനെയാണ് മസ്‌കും പ്രണയും സൗഹൃദം ആരംഭിക്കുന്നത്.
പൂനെ സ്വദേശിയായ 23 കാരനായ പ്രണയിന് ട്വിറ്ററിൽ ഒരുപാട് ഫോളോവേഴ്‌സുണ്ട്. 1.82 ലക്ഷം ഫോളോവേഴ്‌സാണ് ട്വിറ്ററിൽ അദ്ദേഹത്തിനുള്ളത്. മസ്‌കുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള ട്വീറ്റിന് ഇതിനകം 48K-ലധികം ലൈക്കുകളും 2K-ലധികം റീട്വീറ്റുകളും ലഭിച്ചു. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) സോഫ്റ്റ്‌വെയർ ഡെവലപ്പറായി ജോലി ചെയ്യുകയാണ് പ്രണയ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here