ഇലോൺ മസ്കിന്റെ അപൂർവ ചിത്രങ്ങൾ ലേലത്തിനുവച്ച് മുൻ കാമുകി

സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്കിൻ്റെ അപൂർവ ചിത്രങ്ങൾ ലേലത്തിനുവച്ച് മുൻ കാമുകി ജെന്നിഫർ ഗ്വിൻ. മസ്കിൻ്റെ കോളജ് കാലം മുതലുള്ള 18 ചിത്രങ്ങളാണ് ജെന്നിഫർ ലേലത്തിനു വച്ചിരിക്കുന്നത്. മിക്ക ചിത്രങ്ങളുടെയും ലേലത്തുക ആരംഭിക്കുന്നത് 100 ഡോളറിലാണ്. ചിത്രങ്ങൾക്കൊപ്പം ജെന്നിഫറിന് മസ്ക് നൽകിയ ഒരു ജന്മദിന കാർഡും ഒരു നെക്ക്‌ളേസും ഉണ്ട്. 1331 ഡോളറാണ് ഇപ്പോൾ ജന്മദിന കാർഡിൻ്റെ വില. നെക്ക്‌ളേസിന് നിലവിൽ 357 രൂപ ലഭിച്ചിട്ടുണ്ട്.

ഇരുവരും പെനിസിൽവേനിയ യൂണിവേഴ്സിറ്റിയിൽ ഒരുമിച്ച് പഠിച്ചിരുന്ന സമയത്തെ ചിത്രങ്ങളാണ് ലേലത്തിനുള്ളത്. മുൻ ഭർത്താവിലുള്ള തൻ്റെ മകൻ്റെ പഠനച്ചെലവ് കണ്ടെത്താനാണ് ജെന്നിഫർ ചിത്രങ്ങൾ ലേലം ചെയ്യുന്നത്. 48കാരിയായ ജെന്നിഫർ ഇപ്പോൾ അമേരിക്കയിലെ സൗത്ത് കരോളിനയിലാണ് താമസിക്കുന്നത്.

ഒരു വർഷമാണ് ഇരുവരും തമ്മിലുള്ള ബന്ധം നീണ്ടുനിന്നത്. 1995ൽ മസ്ക് പാലോ ആൽടോയിലേക്ക് താമസം മാറിയതോടെ ഈ ബന്ധം അവസാനിക്കുകയായിരുന്നു.

ലേലത്തിൻ്റെ ലിങ്ക് ഇവിടെ
Story Highlights: Elon Musk Photos Auction Ex Girlfriend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here