പത്ത് ദിവസത്തിന് ശേഷം സ്വര്‍ണവില കൂടി; വിപണവില ഇങ്ങനെ

സംസ്ഥാനത്ത് പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് വിപണി വില 37,800 രൂപയായി. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ 970 രൂപയാണ് സ്വര്‍ണത്തിന് കുറവ് വന്നിരുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ വര്‍ധിച്ച് വിപണിവില ഗ്രാമിന് 4725 രൂപയായി ഉയര്‍ന്നു. അതേസമയം ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിനും വില ഉയര്‍ന്ന് ഗ്രാമിന് 3900 രൂപയായി. 20 രൂപയാണ് 18 കാരറ്റിന് ഇന്ന് കൂടിയത്.
Read Also: iPhone 14 Launch : ഐഫോൺ 12നും 13നും വമ്പൻ വിലക്കിഴിവ്
സംസ്ഥാനത്ത് വെള്ളിയുടെ വിപണി വിലയില്‍ മാറ്റമില്ല. ഇന്നലെ 1 രൂപ കുറഞ്ഞ ്ഇന്ന് ഗ്രാമിന് 63 രൂപയാണ് നിരക്ക്. ഈ മാസം 1 മുതല്‍ സ്വര്‍ണവില കുറഞ്ഞും കൂടിയും നിരക്ക് മാറിയെങ്കില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാറ്റമില്ലാതെ തുടരുന്നതും വില കുറഞ്ഞതുമായ നിലയിലായിരുന്നു.
Story Highlights: gold price today august 24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here