കുഞ്ഞുങ്ങളുടെ ഫോട്ടോ എടുക്കുമ്പോള്‍ സൂക്ഷിക്കണം! കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ഗൂഗിള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ?

കുഞ്ഞുങ്ങളുടെ ഫോട്ടോ എടുത്ത് ഫോണില്‍ സൂക്ഷിക്കുന്നവരാണ് മിക്ക മാതാപിതാക്കളും. പക്ഷേ നിങ്ങളുടെ ഫോണിലെ ഗൂഗിള്‍ ഫോട്ടോസില്‍ സ്വന്തം കുട്ടികളുടെ തന്നെ നഗ്ന ചിത്രങ്ങളുണ്ടെങ്കില്‍ ഉറപ്പായും കുടുങ്ങും. ക്രിമിനല്‍ കുറ്റത്തിനൊപ്പം ഗൂഗിളുമായി ബന്ധപ്പെട്ട എല്ലാ ആപ്പുകളുടെയും പ്രവര്‍ത്തനവും നിലയ്ക്കും. ടെക്‌സാസിലും സാന്‍ഫ്രാന്‍സിസ്‌കോയിലും ഈ ദിവസങ്ങളില്‍ സംഭവിച്ചതും ഇതാണ്.
സ്വന്തം കുഞ്ഞുങ്ങളുടെ നഗ്ന ചിത്രം ഫോണിലുണ്ടായിരുന്നതാണ് അമേരിക്കന്‍ പൗരന്മാരെ കുടുക്കിയത്. മാതാപിതാക്കള്‍ക്ക് ഗൂഗിള്‍ അക്കൗണ്ടുകളുടെ ആക്‌സസ് നഷ്ടപ്പെടുകയും എന്ത് ഉദ്ദേശത്തോടെയാണ് ഫോട്ടോ എടുത്തതെങ്കിലും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന രീതിയിലേക്കാണ് ഇതിനെ ഗൂഗിള്‍ കണക്കാക്കുന്നത്.
സാന്‍ഫ്രാസിസ്‌കോ പൗരനായ ഒരാള്‍ ഡോക്ടര്‍ക്ക് അയച്ചുകൊടുക്കുന്നതിനായി തന്റെ കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന്റെ ഫോട്ടോ ആന്‍ഡ്രോയിഡ് ഫോണിലെടുത്തിരുന്നു. ഇത് ഗൂഗിള്‍ ഫോട്ടോസിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ഗൂഗിളിന്റെ സിസ്റ്റം, csam (child sexual abuse material)എന്നാണിത് ഫ്‌ലാഗ് ചെയ്തത്. ഇതോടെ ഗൂഗിളിലേക്കുള്ള ആക്‌സസ് മാതാപിതാക്കള്‍ ഉടന്‍ നഷ്ടമാകുകയും പൊലീസ് കേസാവുകയും ചെയ്തു.
ഇതാദ്യമായല്ല ഗൂഗിള്‍ ഓട്ടോമാറ്റിക്കായി ഫോട്ടോകള്‍ സ്‌കാന്‍ ചെയ്യുന്നതും csam റിപ്പോര്‍ട്ട് ചെയ്യുന്നതും. 2020ല്‍ ഒരു കലാകാരന്‍ വരച്ച നഗ്നചിത്രത്തിലും ഇതേ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്.
Read Also:ഏത് നിമിഷവും തട്ടിപ്പിനിരയാകാം; ഫോണിലുണ്ടോ ഈ ആപ്പുകൾ…
ഗൂഗിളിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് csam നെ കുറിച്ചുള്ള 45,178 റിപ്പോര്‍ട്ടുകളാണ് യുഎസ് സര്‍ക്കാരിന് അയച്ചത്. 2021 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ 3.2 മില്യണിലധികം റിപ്പോര്‍ട്ടുകളാണ് നല്‍കിയത്. 140, 868 അക്കൗണ്ടുകള്‍ ഈ കാലയളവില്‍ ഗൂഗിള്‍ മരവിപ്പിപ്പിക്കുകയും ചെയ്തു.
Story Highlights: google blocks accounts over child sexual abuse material
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here