3,500 കി.മീ; 150 ദിനങ്ങൾ; രാഹുൽ ഗാന്ധിയുടെ പദയാത്ര അടുത്തമാസം ഏഴിന്; ലോഗോ പുറത്തിറങ്ങി

കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ പദയാത്ര അടുത്ത മാസം ഏഴിന് ആരംഭിക്കും. കന്യാകുമാരിയിൽനിന്നു കശ്മീർ വരെയാണ് പദയാത്ര നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിലാണ് രാജ്യത്തെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും. #BharatJodoYatra എന്ന ഹാഷ്ടാഗും പദയാത്രയുടെ ലോഗോയും പുറത്തിറക്കി.(rahul gandhi bharat jodo yatra logo)
150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണു കടന്നുപോവുക. 3500 കിലോമീറ്റർ പിന്നിട്ട് 2023 ജനുവരി 30 ന് സമാപിക്കും. 22 നഗരങ്ങളിൽ റാലികൾ സംഘടിപ്പിക്കും.ഗുജറാത്തിൽ കടക്കുന്നില്ല. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 7 വരെയും ദിവസവും 25 കിലോമീറ്റർ പദയാത്രയായിരുക്കും.
Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി
സെപ്റ്റംബർ ഏഴിന് യാത്ര തുടങ്ങും മുൻപ്, രാഹുൽ ഗാന്ധി പിതാവിന്റെ രക്തം വീണ ശ്രീപെരുംപുത്തൂരിലെത്തി അനുഗ്രഹം തേടും. രാഹുൽ ആദ്യമായാണ് ശ്രീപെരുംപുത്തൂരിലെ രാജീവ് സ്മൃതിമണ്ഡപത്തിലെത്തുന്നത്. സെപ്റ്റംബർ 11നു രാവിലെ കേരള അതിർത്തിയായ കളിയിക്കാവിളയിലെത്തും. കൊച്ചി, തൃശൂർ, നിലമ്പൂർ എന്നിവിടങ്ങളിലാണു കേരളത്തിലെ റാലികൾ.
Story Highlights: rahul gandhi bharat jodo yatra logo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here