Ksrtc: ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം മാന്തടത്ത് ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം. അശ്വിന്‍(18)ആണ് മരിച്ചത്. സുഹൃത്ത് അഭിരാമിനെ ഗുരുതരമായ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
8.30തോടെയായിരുന്നു അപകടം. ചങ്ങരംകുളത്തു നിന്നും എടപ്പാളിലേക്ക് പോകുന്നതിനിടയിൽ എതിരെ വന്ന കെഎസ്ആർടിസിന്റെ സൈഡിലേക്ക് അശ്വിൻ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഡ്യൂക്ക് ബൈക്കിലായിരുന്നു ഇരുവരുടേയും യാത്ര. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ അശ്വിന് മരണം സംഭവിക്കുകയായിരുന്നു. ബൈക്ക് വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Story Highlights: young man died after his bike hit a KSRTC bus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here