Advertisement

അട്ടപ്പാടിയിൽ ഒരു വയസുകാരൻ മരിച്ചു; ഈ വർഷത്തെ ഒൻപതാമത്തെ ശിശുമരണം

August 25, 2022
Google News 2 minutes Read
attappadi one year old boy dead

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. പുതൂർ പഞ്ചായത്തിലെ ഇലച്ചിവഴിയിൽ മുരുകേശ് – ജ്യോതി ദമ്പതികളുടെ ഒരുവയസുളള മകൻ ആദർശ് ആണ് മരിച്ചത്.ശ്വാസം മുട്ടലിനെ തുടർന്ന് കോട്ടത്തറ ഗവ.ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ കോയമ്പത്തൂരിലെക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്.സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറോട് വിശദമായ റിപ്പോർട്ട് തേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ( attappadi one year old boy dead )

ഇന്നലെ രാത്രിയാണ് ശ്വാസം മുട്ടൽ രൂക്ഷമായതിനെ തുടർന്ന് മുരുകേശ്-ജ്യോതി ദമ്പതികളുടെ ഒരു വയസുളള കുഞ്ഞിനെ അട്ടപ്പാടി ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കോട്ടത്തറയിൽ മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ തൃശൂരിലേക്കോ പാലക്കാട്ടേക്കോ റഫർ ചെയ്യാൻ ആശുപത്രി അതികൃതർ നിർദേശിച്ചു. എന്നാൽ കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനാൽ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

കോട്ടത്തറ ആശുപത്രിയിൽ നിന്നും റഫറൻസ് കേസുകൾ വർധിക്കുന്നതായുള്ള ആക്ഷേപം ഉയരുന്നതിനിടയിലാണ് കുഞ്ഞിന്റെ മരണം. റഫറൻസ് കേസുകൾ ഒഴിവാക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.സംഭവത്തിൽ ആരോഗ്യമന്ത്രി വീണാജോർജ് ജില്ലാ മെഡിക്കൽ ഓഫീസറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.മികച്ച ഡോക്ടർമാരാണ് ആശുപത്രിയിലുളളതെന്നും കോട്ടത്തറ ആശുപത്രിയിൽ ഉയർന്ന സൗകര്യങ്ങൾ ഉറപ്പാക്കണം എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു

ജനുവരി മുതലുളള കണക്ക് അനുസരിച്ച് അട്ടപ്പാടിയിലെ ഈ വർഷത്തെ ഒൻപതാമത്തെ ശിശുമരണമാണിത്.

Story Highlights: attappadi one year old boy dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here