Advertisement

ഒരു കൈയിൽ കുഞ്ഞുമായി റിക്ഷ ഓടിക്കുന്ന പിതാവ്; പ്രതിസന്ധിയിൽ തളരാത്ത രാജേഷിൻ്റെ കഥ| VIDEO

August 25, 2022
Google News 3 minutes Read

ഒരു കുടുംബം നോക്കുക എന്നത് എളുപ്പ പണിയല്ല. കഠിനാധ്വാനം ഉണ്ടെങ്കിൽ മാത്രമേ ജീവിത വെല്ലുവിളികൾ തരണം ചെയ്യാൻ കഴിയൂ. മധ്യപ്രദേശിലെ ജബൽപൂരിലെ ഒരു സൈക്കിൾ റിക്ഷക്കാരന്റെ കഥ തീർച്ചയായും ഒരു പ്രചോദനമാണ്. നഗരത്തിലെ തെരുവുകളിൽ സൈക്കിൾ റിക്ഷ ഓടിക്കുമ്പോൾ രാജേഷ് തന്റെ മകനെ നെഞ്ചോട് ചേർക്കും. ഒരുകൈയിൽ മകനും, മറു കൈയിൽ റിക്ഷയുമായി ജീവിത പാതയിൽ ബാലൻസ് തെറ്റാതെ ജീവിക്കാനുള്ള ഓട്ടത്തിലാണ് ഈ പിതാവ്.

ബീഹാറിലെ കത്തിയാർ ജില്ലയിലെ താമസക്കാരനാണ് രാജേഷ് മാൽദാർ. 10 വർഷം മുമ്പ് ജോലി തേടി ജബൽപൂരിലെത്തി. സിയോനി ജില്ലയിലെ കൻഹർവാഡ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയുമായി പ്രണയ വിവാഹം. ദമ്പതികൾക്ക് 2 ആൺ കുട്ടികൾ ജനിച്ചു. മാസങ്ങൾ കഴിഞ്ഞ് മക്കളെ ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം ഓടിപോയി. ഭാര്യയെ തേടി നടന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

ഇതോടെ രണ്ട് കുട്ടികളുടെയും ഉത്തരവാദിത്തം രാജേഷിന്റെ ചുമലിലായി. എല്ലാ ദിവസവും ഇളയ മകനെ തോളിലേറ്റിയാണ് ആ മനുഷ്യൻ ജോലിക്ക് പോകുന്നത്. ആദ്യ മകൻ അച്ഛനും അനിയനും മടങ്ങി വരുന്നതുവരെ വീട്ടിൽ കാത്തിരിക്കും. സവാരിയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ഇവർ ജീവിക്കുന്നത്. കുടുബം കാക്കണമെന്ന ബോധം ഒരു മനുഷ്യനെ എന്തൊക്കെ ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്നതിന് ഒരു ഉദാഹരണമാണ് രാജേഷിൻ്റെ ജീവിതം. രാജേഷിൻ്റെ കഠിനാധ്വാന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. നിരവധി പേർ ഇതിനോടകം ഇവരെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്.

Story Highlights: Baby In One Hand, Rickshaw In Other: Story Of Jabalpur Man Moves Internet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here