Advertisement

അധ്യാപകർക്ക് തസ്തിക നഷ്ടം ഉണ്ടായാൽ ആവശ്യമായ നടപടി കൈക്കൊള്ളും: വി ശിവൻകുട്ടി

August 25, 2022
Google News 2 minutes Read

അധ്യാപകരുടെ തസ്തിക നഷ്ടം ഉണ്ടാകാതിരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കരുതൽ. തസ്തിക നഷ്ടം ഉണ്ടാകുന്ന സാഹചര്യം ഉടലെടുക്കുകയാണെങ്കിൽ ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

കഴിഞ്ഞ 6 വർഷത്തിലധികമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർധിക്കുന്നതിനും തസ്തികകൾ നിലനിർത്തുന്നതിനും സഹായകരമായ ശക്തമായ ഇടപെടലാണ് എൽ ഡി എഫ് സർക്കാർ നടത്തിവരുന്നത്.ചില സ്കൂളുകൾക്ക് ഈ മുന്നേറ്റത്തിനൊപ്പം എത്താൻ സാധിച്ചിട്ടില്ല. അങ്ങനെയുള്ള സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിലെ കുറവ് മൂലം അധ്യാപക തസ്തിക നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ട്.

1997 വരെയുള്ളവർക്ക് അക്കാലത്ത് പൂർണ്ണമായും തസ്തിക സംരക്ഷണം പ്രഖ്യാപിച്ച് അധ്യാപകരെ സംരക്ഷിച്ചത് അന്നത്തെ എൽ ഡി എഫ് സർക്കാർ ആയിരുന്നു. 2011 ൽ വന്ന യു ഡി എഫ് സർക്കാർ ഈ സംരക്ഷണം എടുത്തുകളയുകയും സംരക്ഷിതാധ്യാപകരെ അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തി അടിസ്ഥാന ശമ്പളം മാത്രം നൽകി മുന്നോട്ട് പോവുകയുമായിരുന്നു. പിന്നീട് വന്ന എൽ ഡി എഫ് സർക്കാർ അധ്യാപകരെ അധ്യാപക തസ്തികകളിൽ തന്നെ പുനർവിന്യസിച്ച് മുഴുവൻ ആനുകൂല്യങ്ങളും നൽകി സംരക്ഷിച്ചിരുന്നു .

Read Also: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ നിങ്ങൾക്ക് എന്താണ് പ്രശ്നം? എം.കെ മുനീറിനെതിരെ വി ശിവൻകുട്ടി

പുതിയ സാഹചര്യത്തിൽ ഹൈസ്‌കൂളിൽ ഉൾപ്പെടെ തസ്തിക നഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ അവരുടെ പ്രശ്നം പരിഹരിക്കുമെന്നും ഇക്കാര്യത്തിൽ അധ്യാപകർക്ക് യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Story Highlights: V Sivankutty about teachers post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here