‘ഷാരൂഖ് നിങ്ങൾ അവസാനത്തെ സൂപ്പർ സ്റ്റാറല്ല, ഞാൻ വരുന്നു’; വിജയ് ദേവരകൊണ്ട

തെന്നിന്ത്യയിലെ ഹിറ്റ് താരങ്ങളിൽ ഒരാളാണ് വിജയ് ദേവരകൊണ്ട. ദേവരകൊണ്ട നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രമായ ‘ലിഗർ’ ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയുടെ റിലീസിന് മുമ്പേ ചില പ്രസ്താവനകൾ മൂലം താരത്തിനെതിരെ ബോളിവുഡ് പ്രേക്ഷകർ വിമർശനം ഉന്നയിച്ചിരുന്നു. ഇപ്പോൾ ഇതാ ബോളിവുഡിലെ കിംഗ് ഖാൻ ഷാരൂഖിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട.
‘ബോളിവുഡിലെ അവസാനത്തെ താരമാണ് താൻ എന്ന് ഷാറൂഖ് ഖാൻ പറഞ്ഞു. ഷാറൂഖിന് തെറ്റി, നിങ്ങൾ അവസാനത്തെ സൂപ്പർ സ്റ്റാറല്ല, നിങ്ങളിൽ നിന്ന് രാജപദവി തട്ടിയെടുക്കാൻ ഞാൻ വരുന്നു. ഷാറൂഖിന് ചെയ്യാൻ കഴിയുമെങ്കിൽ എനിക്ക് എന്തുകൊണ്ട് കഴിയില്ല?’ ഒരു അഭിമുഖത്തിൽ വിജയ് ദേവരകൊണ്ട പറഞ്ഞു. വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ ഷാരൂഖ് ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.
അനന്യപാണ്ടെ, രമ്യ കൃഷ്ണൻ എന്നിവർക്കൊപ്പം ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മിക്സഡ് മാർഷ്യൽ ആർട്സ് പശ്ചാത്തലമാക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉൾപ്പടെ വേറെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയിട്ടുണ്ട്.
Story Highlights: Vijay Deverakonda says Shah Rukh Khan is not the last superstar; ‘I am coming’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here