Advertisement

ഹരിയാനയിൽ 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 6 പേർ മരിച്ച നിലയിൽ

August 26, 2022
Google News 1 minute Read

ഹരിയാനയിൽ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. 2 കുട്ടികളടക്കം കുടുംബത്തിലെ അഞ്ച് പേർക്ക് വിഷം നൽകിയ ശേഷം ഗൃഹനാഥൻ തൂങ്ങി മരിക്കുകയായിരുന്നു. വീട്ടിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. അംബാലയിലെ ബലാന ഗ്രാമത്തിൽ പുലർച്ചെയാണ് സംഭവം.

65 കാരനായ സംഗത് സിംഗ്, ഭാര്യ മഹീന്ദ്ര കൗർ (62), ഇവരുടെ മകൻ സുഖ്‌വീന്ദർ സിംഗ് (32), സുഖ്‌വീന്ദറിന്റെ ഭാര്യ പ്രമീള (28), രണ്ട് പേരക്കുട്ടികൾ എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് കുറിപ്പിൽ പറയുന്നു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശാധന നടത്തി.

യമുനാനഗറിലെ ഇരുചക്രവാഹന കമ്പനിയിലാണ് സുഖ്വീന്ദർ സിങ് ജോലി ചെയ്തിരുന്നത്. വീട്ടുകാർ വീടിന് പുറത്തിറങ്ങാതായതോടെ അയൽവാസികൾ നടത്തിയ പരിശോധനയിലാണ് സംഭവം അറിയുന്നത്. പരിഭ്രാന്തരായ നാട്ടുകാർ പൊലീസിനെ അറിയിച്ചു. മൃതദേഹങ്ങൾ അംബാല നഗരത്തിലെ ട്രോമ സെന്ററിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Story Highlights: 6 Members Of A Family Found Dead In Haryana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here