Advertisement

‘ചെന്ന ഉടനെ അവർ എന്നോട് മരിച്ചുകൊള്ളാൻ പറഞ്ഞു’; അമ്മാമ്മ പറയുന്നു

August 26, 2022
Google News 2 minutes Read
ammamma kochumon gets telugu film

എൺപത്തിയൊമ്പതാം വയസ്സിലും ചുറുചുറുക്കോടെ ആരാധകരെ സൃഷ്ടിക്കുന്ന അമ്മാമയെയും കൊച്ചുമോനും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. ഈ രണ്ട് തലമുറയിലുള്ളവർ ചേർന്നൊരുക്കുന്ന രസകരമായ വീഡിയോകൾക്ക് ലോകമെങ്ങും ആരാധകർ ഏറെയാണ്. മേരി ജോസഫ് എന്നാണ് അമ്മയുടെ പേര്, കൊച്ചുമോൻ ജിൻസൺ. ( ammamma kochumon gets telugu film )

സോഷ്യൽ മീഡിയകളിലെ തിരക്കിട്ട ജീവിതത്തിൽ പലരും മൊബൈൽ ഫോണിലേക്ക് മാത്രമായി ചുരുങ്ങി പോകാറുണ്ട്. വീട്ടിലുള്ള അച്ഛനമ്മമാരുടെ മുഖത്തുപോലും നോക്കുവാൻ സമയം ഇല്ലാത്തവിധത്തിൽ ഒരു തലമുറ വാർത്തപ്പെട്ടതിനിടയിലും ഇത്തരമൊരു അമ്മാമയും കൊച്ചുമേനെയും കാണുന്ന സന്തോഷമാണ് അമ്മമ്മയുടെ ആരാധകരിൽ അധികം പേർക്കുമുള്ളത്. 2018 ഇൽ ഇട്ട വിഡിയോയിൽ നിന്ന് കൂടിയ അമ്മമ്മയുടെ കൊച്ചുമക്കൾ ഇപ്പോഴും കൂടെയുണ്ടെന്ന് ജിൻസൺ പറയുന്നു.

ഇതിനകം സ്റ്റേജ് ഷോകളും പരിപാടികൾക്കുമായി അമ്മാമയും കൊച്ചുമോനും സഞ്ചരിച്ച യാത്രകൾ അതിർത്തികൾ ഭേദിച്ച് നീളുന്നതാണ്. സോഷ്യൽ മീഡിയയിൽ വൈറലായ ശേഷം നിരവധി അവസരങ്ങൾ തേടിയെത്തിയ അമ്മാമ ആദ്യമായി അഭിനയിച്ചത് തെലുങ്ക് സിനിമയിലാണ്. തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴുണ്ടായ അനുഭവം അമ്മാമ പറയുന്നത് ഇങ്ങനെ’ ‘ചെന്ന ഉടനെ അവർ എന്നോട് മരിച്ചുകൊള്ളാൻ പറഞ്ഞു’.

വിഡിയോയുടെ പൂർണ രൂപം :

Story Highlights: ammamma kochumon gets telugu film

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here