‘ഇര്‍ഫാന്‍ ഹബീബ് രാജ്യം ബഹുമാനിക്കുന്ന ആള്‍’; ഗവര്‍ണറുടെ ഗുണ്ടാ പരാമര്‍ശത്തെ അപലപിച്ച് ഡി.രാജ

ചരിത്ര കോണ്‍ഗ്രസിനിടെ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച തെരുവ് ഗുണ്ടായാണ് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബെന്ന ഗവര്‍ണറുടെ വാക്കുകളെ അപലപിച്ച് ഡി. രാജ. രാജ്യം ബഹുമാനിക്കുന്ന വ്യക്തിയാണ് ഇര്‍ഫാന്‍ ഹബീബ്. ആര്‍ക്കാണ് അദ്ദേഹത്തെ അറിയാത്തതെന്നും എങ്ങനെ ആരിഫ് മുഹമ്മദ് ഖാന് അദ്ദേഹത്തെ ഗുണ്ട എന്ന് വിളിക്കാന്‍ കഴിയുമെന്നും ഡി രാജ ചോദിച്ചു.(D.raja condemn governor’s allegation against irfan habib)
‘വിവാദങ്ങള്‍ പറഞ്ഞ് പറഞ്ഞ് ഗവര്‍ണര്‍ ഒരു വിവാദ വ്യക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. എങ്ങനെ ഗവര്‍ണര്‍ക്ക് ഇര്‍ഫാന്‍ ഹബീബിനെ പോലൊരാളെ ഗുണ്ട എന്ന് വിളിക്കാന്‍ കഴിഞ്ഞു? ഗവര്‍ണറുടെ പദപ്രയോഗം അംഗീകരിക്കാന്‍ കഴിയില്ല. ഗവര്‍ണര്‍ പദവിയില്‍ ഇരുന്നുകൊണ്ട് പറയാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് അദ്ദേഹം നടത്തിയത്. ആവശ്യമെങ്കില്‍ പരാതി നല്‍കുകയായിരുന്നു വേണ്ടിയിരുന്നതെന്നും സിപിഐ ജനറല്‍ സെക്രട്ടറി ട്വന്റിഫോറിനോട് വ്യക്തമാക്കി.
Read Also: ഇർഫാൻ ഹബീബ് ഗുണ്ട, വിസിക്ക് വൃത്തികെട്ട ക്രിമിനൽ മനസ്; വീണ്ടും കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തന്നെ കണ്ണൂര്‍ വി സിയും ഇര്‍ഫാന്‍ ഹബീബും ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. ഇര്‍ഫാന്‍ ഹബീബിനെ തെരുവ് ഗുണ്ടയെന്ന് ഗവര്‍ണര്‍ വിളിച്ചിരുന്നു. തനിക്കെതിരായ ആക്രമണം ഡല്‍ഹിയില്‍ വച്ച് മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണ് തുടങ്ങിയ ആരോപണങ്ങളും ഗവര്‍ണര്‍ ഉന്നയിച്ചിരുന്നു.
Story Highlights: D.raja condemn governor’s allegation against irfan habib
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here