എറണാകുളത്ത് മധ്യവയസ്കന് മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

എറണാകുളം ചെട്ടിച്ചിറയില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി രാജീവനാണ് മരിച്ചത്. ഓട്ടോറിക്ഷാ തൊഴിലാളിയാണ് രാജീവ്. പൊലീസ് അന്വേഷണമാരംഭിച്ചു.
ചെട്ടിച്ചിറയ്ക്ക് സമീപമുള്ള കുമാരനാശാന് റോഡിലെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് ദുര്‍ഗന്ധം വന്നതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിട്ടിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ട്വന്റിഫോറിനോട് പറഞ്ഞു. മരിച്ച രാജീവ് എറണാകുളത്ത് ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. പൊലീസ് അറിയിച്ചതനുസരിച്ച് ബന്ധുക്കള്‍ എറണാകുളത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
Story Highlights: dead body found in ernakulam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here