Advertisement

വെള്ള ചോറ് ആണോ ഇഷ്ടം ? ഇവ ശരീരത്തിലുണ്ടാക്കുന്ന 4 മാറ്റങ്ങളെ കുറിച്ച് അറിയുമോ ?

August 26, 2022
Google News 2 minutes Read
effects of white rice on body

ചോറാണ് ഇന്ത്യയിലെ പ്രധാന ഭക്ഷണം. ലോകത്തെ വിവിധ രാജ്യങ്ങളിലും പലതരം വെള്ള ചോറുകൾ കഴിക്കാറുണ്ട്. ലോകമെമ്പാടും 12,000 തരം വെള്ള ചോറുണ്ടെന്നാണ് പറയപ്പെടുന്നത്. ( effects of white rice on body )

തവിട് കളഞ്ഞ അരിയാണ് വെള്ള അരി. തവിടും മറ്റ് ഗുണങ്ങളും കളഞ്ഞ് വരുന്നതുകൊണ്ട് തന്നെ വെള്ള ചോറ് ശരീരത്തിന് നല്ലതല്ല എന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാൽ ഇത് മൊത്തത്തിൽ അവഗണിക്കുന്നത് ശരിയാണോ ?

ഊർജത്തിന് ഉത്തമമാണ് വെള്ള ചോറ്. ആരോഗ്യവിദഗ്ധൻ ലോറൻ മനേകർ പറയുന്നത് കേൾക്കാം :

കാർബോഹൈഡ്രേറ്റ്‌സിന്റെ മികച്ച ശ്രോതസാണ് വെള്ള ചോറ്. അതുകൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ ഊർജം നൽകാൻ വെള്ള ചോറിന് സാധിക്കും.

Read Also: രാത്രിയിൽ ചോറ് ഒഴിവാക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ആരോഗ്യ വിദഗ്ധർ പറയുന്നത് കേൾക്കൂ

കാൽസ്യമാണ് എല്ലുകളുടെ ബലത്തിന് നല്ലതെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ മാംഗനീസും എല്ലുകളുടെ ബലത്തിന് നല്ലതാണ്. വെള്ള ചോറിൽ മാംഗനീസ് ധാരാളമായി അടങ്ങഇയിട്ടുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

വെള്ള ചോറിന് ചില ദൂഷ്യവശങ്ങളുമുണ്ട്. വെള്ള ചോറിന് മറ്റബോളിക് സിൻഡ്രവുമായി ബന്ധമുണ്ടെന്നാണ് ലോറൻ പറയുന്നത്. ഹൃദ്രോഗം, ഉയർന്ന പ്രമേഹം, അരക്കെട്ടിലെ കൊഴുപ്പ് അടിയൽ, രക്തസമ്മർദം, ട്രൈഗ്ലിസറൈഡ് ഉയരുക എന്നിവയടങ്ങിയതാണ് മറ്റബോളിക് സിൻഡ്രം. വെള്ള ചോറ് കഴിക്കുന്നവരിൽ മറ്റുള്ളവരേക്കാൾ ഇത്തരം അസുഖങ്ങൾ ബാധിക്കാൻ 30% കൂടുതൽ സാധ്യതയുണ്ടെന്നാണ് ഹാർട്ട് ഏഷ്യ ജേണൽ ചൂണ്ടിക്കാട്ടുന്നത്.

Story Highlights: effects of white rice on body

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here