എസ്ബിഐ 6000 രൂപ സബ്‌സിഡി നൽകുമോ ? [ 24 Fact Check ]
August 26, 2022
2 minutes Read

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സബ്സിഡി നൽകുന്നുവെന്ന് വ്യാജപ്രചാരണം.
എസ്.ബി.ഐയുടെ 67-ാം വാർഷികത്തോടനുബന്ധിച്ച് ആറായിരം രൂപയുടെ ഗവൺമെന്റ് സബ്സിഡി നൽകുന്നു എന്നാണ് സന്ദേശം. ( sbi subsidy fact check )
സന്ദേശത്തിലെ ലിങ്ക് തുറന്നാലുള്ള പേജിൽ കുറേ ആളുകൾ ഒരുമിച്ചു നിൽക്കുന്ന ചിത്രവും ഓഫർ ലഭിച്ചവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ള കമന്റും കാണാം. എന്നാൽ യഥാർത്ഥത്തിൽ എസ്ബിഐ ഇത്തരത്തിൽ ഒരു സന്ദേശം അയക്കുന്നില്ല. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിൽ ഒരു സന്ദേശം അയക്കുന്നത്.
ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ വ്യക്തി വിവരം അടക്കമുള്ള സ്വകാര്യ വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കാൻ സാധ്യതയുണ്ട്.
Story Highlights: sbi subsidy fact check
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement