Advertisement

ഭീമൻ പാറക്കല്ലുകൾ, ട്രെക്കിങ്ങ്, നിഴലുകളുടെ താഴ്വര; സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട റോഡ് ട്രിപ്പ്

August 26, 2022
1 minute Read

ആഘോഷങ്ങളുടെയും സംസ്കാരങ്ങളുടെയും നഗരമാണ് മുംബൈ. സഞ്ചാരികളുടെ ഇഷ്ട സ്ഥലവും. മുംബൈയിലെ പ്രശസ്തമായ ട്രെക്കിങ്ങ് ഇടമാണ് സന്ധൻ വാലി. ഷാഡോ വാലിയെന്നും ഇതറിയപ്പെടുന്നു. നിഴലുകളുടെ താഴ്വര എന്നറിയപ്പെടുന്ന ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട റോഡ് ട്രിപ്പ് ഏരിയ കൂടിയാണ്.

ഇവിടുത്തെ ക്യംപിങ്ങും ട്രെക്കിങ്ങും മറക്കാനാകാത്ത അനുഭവമാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. പരുക്കനായ ഭീമൻ പാറക്കല്ലുകൾ ആ സ്ഥലത്തെ ട്രെക്കിങ്ങിന് അനുയോജ്യമായ ഇടമാക്കി മാറ്റുന്നു. ചുറ്റുമുള്ള പാറക്കല്ലുകളും ആകാശവും ആസ്വദിച്ച് കൊണ്ടുള്ള യാത്ര മികച്ച അനുഭവമാണ്. ക്യാമ്പിങ് സ്ഥലത്ത് നിന്നും അജോബ ഹില്ലിന്റെയും ബാൻ പിനാക്കിളിന്റെയും സൗന്ദര്യവും ആസ്വദിക്കാം. മുംബൈയിൽ നിന്ന് 182.5 കിലോമീറ്റർ മാറിയാണ് ഷാഡോ വാലി സ്ഥിതി ചെയ്യുന്നത്.

നക്ഷത്രങ്ങളെ നോക്കി രാത്രികാലം ചിലവഴിക്കാൻ നിരവധി പേരാണ് അവിടെ എത്താറുള്ളത്. അതിനായി അടുത്തുതന്നെ നിരവധി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ശൈത്യകാലങ്ങളിൽ ഇവിടെ സന്ദർശകരുടെ തിരക്കാണ്. ട്രെക്കിങ്ങിനായും താമസത്തിനായും നിരവധി പേരാണ് ഇവിടെ എത്താറുള്ളത്. ബസ് മാർഗമോ ട്രെയിൻ വഴിയോ ഇങ്ങോട്ട് യാത്ര ചെയ്യാം.

Story Highlights: shadow valley mumbai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top