‘വെയില് നനയുന്നവർ’ – പുസ്തക പ്രകാശനം

കേരളസർവകലാശാല മലയാളവിഭാഗം ഗവേഷക മായ ചെമ്പകത്തിന്റെ ‘വെയില് നനയുന്നവർ’ എന്ന കവിതാസമാഹാരം പ്രമുഖ നിരൂപകനും പ്രഭാഷകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു. മലയാളവിഭാഗം അദ്ധ്യക്ഷ പ്രൊഫസർ സീമ ജെറോം ആണ് പുസ്തകം ഏറ്റുവാങ്ങിയത്. ‘നിരോധനങ്ങളുടെ റിപ്പബ്ലിക്- കവിതകളുടെ പ്രണയകാലം’ എന്ന വിഷയത്തെക്കുറിച്ചും പ്രകാശന ചടങ്ങിൽ കെ.ഇ. എൻ സംസാരിച്ചു. സി.ആർ പ്രസാദ് (കേരളപഠന വിഭാഗം അദ്ധ്യക്ഷൻ), അജിന്ത് (സെനറ്റ് മെമ്പർ, കേരളസർവകലാശാല), ജിബിൻ (ഗവേഷക യൂണിയൻ ചെയർമാൻ), ഘോഷ് (എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി) എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. ലോഗോസ് ബുക്സാണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്.
Story Highlights: Book Release veyil nanayunnavar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here