കോൺഗ്രസ് മുങ്ങുന്ന കപ്പൽ, ആസാദ് ഉന്നയിച്ചത് സാധുവായ പ്രശ്നങ്ങൾ: ദേവേന്ദ്ര ഫഡ്‌നാവിസ്

കോൺഗ്രസ് ഒരു മുങ്ങി കൊണ്ടിരിക്കുന്ന കപ്പലാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കപ്പൽ രക്ഷപ്പെടുത്താൻ കഴിയില്ലെന്ന് ഉറപ്പുള്ള ആളുകൾ പുറത്തേക്ക് ചാടും. ഗുലാം നബി ആസാദ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണ്. ഇത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളാണ്. കൂടുതൽ പ്രതികരിക്കനില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.
മഹാരാഷ്ട്ര രാഷ്ട്രീയ വൃത്തങ്ങളിൽ ഏറെ ചർച്ചയായ ശിവസേനയും സംഭാജി ബ്രിഗേഡും തമ്മിലുള്ള സഖ്യത്തോടും ബിജെപി നേതാവ് പ്രതികരിച്ചു. ‘വിനാശകാലേ വിപരീത ബുദ്ധി’ എന്ന പ്രതികരണമാണ് ഉപമുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. എന്നാൽ പ്രാദേശിക പാർട്ടികളെ ഒരുമിച്ച് നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെയും സംഭാജി ബ്രിഗേഡ് തലവൻ മനോജ് അഖാരെയും സംയുക്തമായി നടത്തിയ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയത്.
Story Highlights: Congress is a sinking ship; Devendra Fadnavis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here