എൽഡിഎഫിലെ ഘടകകക്ഷികളെ സിപിഎം പരിഗണിക്കുന്നില്ല; സിപിഐ ഇടുക്കിൽ ജില്ലാ സമ്മേളനത്തിൽ വിമർശനം

ആഭ്യന്തര വകുപ്പിനെയും വനംവകുപ്പിനെയും രൂക്ഷമായി വിമർശിച്ച് ഇടുക്കി സിപിഐ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. ഒരുപറ്റം പൊലീസ് ഭൃത്യന്മാർ ഉള്ള വകുപ്പായി ആഭ്യന്തരവകുപ്പ് മാറി. സിപിഎം നിർദ്ദേശാനുസരണം പൊലീസ് കേസെടുക്കാതെയും, കേസിൽ കുടുക്കുകയും ചെയ്യുന്നു. എൽഡിഎഫിലെ ഘടകകക്ഷികളെ സിപിഎം പരിഗണിക്കുന്നില്ലെന്നും വിമർശനം.
പെരുഞ്ചാംകുട്ടിയിലെ ആദിവാസികൾക്ക് ഭൂമി പതിച്ച് നൽകാത്തതിൽ സിപിഐഎമ്മിനും പങ്കുണ്ട്. ജില്ലയിലെ ഹൈഡൽ ടൂറിസംപദ്ധതികൾ സിപിഎം തറവാട്ട് സ്വത്തു പോലെയാണ് കൈകാര്യം ചെയ്യുന്നത്. പ്രദേശവാസികൾക്ക് പോലും അർഹിക്കുന്ന പരിഗണന നൽകുന്നില്ല. ഭൂപ്രശ്നങ്ങൾ സങ്കീർണമായി തുടരുമ്പോഴും സർക്കാർ ഗൗരവമായി ഇടപെടുന്നില്ലെന്നും വിമർശനം.
Read Also: കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന
ജില്ലയിലെ ജനകീയ സമിതികൾക്കെതിരെയും ഇടുക്കി സിപിഐ ജില്ലാസമ്മേളനത്തിൽ വിമർശനം ഉയരുന്നു. സിപിഎമ്മിന് കേരള കോൺഗ്രസ് മാണിയോട് പ്രിണന നയം. സിപിഐയെ തകർത്ത് മാണിയെ ശക്തിപ്പെടുത്താൻ സിപിഎം ശ്രമിക്കുന്നുവെന്നും വിമർശനം.
Story Highlights: CPI criticizes CPI(M) Idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here