‘സാമുദായിക സഹകരണം തകര്‍ക്കും’; മുനവ്വര്‍ ഫറൂഖിയുടെ ഷോ തടഞ്ഞ് ഡല്‍ഹി പൊലീസ്

വിവാദ ഹാസ്യതാരം മുനവ്വര്‍ ഫറൂഖിയുടെ സ്റ്റേജ് ഷോ തടഞ്ഞ് ഡല്‍ഹി പൊലീസ്. ഷോ സാമുദായിക സഹകരണം തകര്‍ക്കുമെന്നും അതിനാലാണ് തടയുന്നതെന്നും ഡല്‍ഹി പൊലീസ് വിശദീകരിച്ചു.
നാളെ നടക്കാനിരുന്ന പരിപാടിയാണ് പൊലീസ് ഇടപെട്ട് നിര്‍ത്തിവച്ചത്.(delhi police denied permission for munawar faruqui’s comedy show )
വിഎച്ച്പി ഡല്‍ഹി അധ്യക്ഷന്‍ സുരേന്ദ്രകുമാര്‍ ഗുപ്ത ഷോയ്ക്കെതിരെ പ്രതിഷേധിച്ചതിന് പിന്നാലെയാണ് പൊലീസ് അനുമതി നിഷേധിച്ചത്. അടുത്തിടെ നടന്ന ഹൈദരാബാദ് സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം മുനവ്വര്‍ ഫറൂഖിക്കാണെന്ന് ആരോപിച്ച വിഎച്ച്പി നേതാവ് ഫറൂഖി ഹിന്ദു ദൈവങ്ങളെ പരിഹസിച്ചെന്നും പൊലീസ് കമ്മിഷണര്‍ക്ക് അയച്ച കത്തില്‍ ആരോപിച്ചു.
Read Also: വിദ്വേഷ പ്രസംഗക്കേസിൽ യോഗി ആദിത്യനാഥിന് ആശ്വാസം
നേരത്തെ തനിക്ക് നേരെ നടന്ന വിദ്വേഷപരാമര്‍ശങ്ങളിലും ഭീഷണിയിലും പ്രതിഷേധിച്ച് സ്റ്റാന്റ് അപ് കോമഡി നിര്‍ത്തുകയാണെന്ന മുനവ്വര്‍ ഫറൂഖി പറഞ്ഞിരുന്നു. നിരവധി പരിപാടികള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഒരിക്കല്‍ അറസ്റ്റിലായ ഫറൂഖിക്ക് നേരെ സംഘപരിവാര്‍ വിദ്വേഷ ആക്രമണങ്ങള്‍ പലതവണ ഉണ്ടായിട്ടുണ്ട്.
Story Highlights: delhi police denied permission for munawar faruqui’s comedy show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here