എന്തിനാണ് ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കുന്നത്…? കേരളത്തിൽ തുടരെ ആക്രമണം ഉണ്ടാകുന്നത് ആഭ്യന്തര വകുപ്പ് പരാജയം: വി.മുരളീധരൻ

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെയുണ്ടായ ആക്രമണത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിൽ തുടരെ തുടരെ ആക്രമണം ഉണ്ടാകുന്നു. ഇത് എന്തിനാണ് ആരുടെ എങ്കിലും തലയിൽ കെട്ടിവയ്ക്കുന്നതെന്ന് കേന്ദ്രമന്ത്രി ചോദിച്ചു.
ആഭ്യന്തര വകുപ്പ് പരാജയം ആണ്. സ്വന്തം പരാജയം മറയ്ക്കാൻ ആണ് മറ്റുള്ളവരെ പഴിചാരുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഭീകരവാദികളുമായി സന്ധി ചെയ്യുന്നുവെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ കുറ്റപ്പെടുത്തി.
അതിന് തെളിവാണ് ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ ചീഫ് വിപ്പും, കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റും പങ്കെടുത്തത്. അച്യുതാനന്ദന്റെ കാലത്ത് പോപ്പുലർ ഫ്രണ്ട് പരിപാടികൾക്ക് പോലും അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ സിപിഐഎമ്മും കോൺഗ്രസും തീവ്രവാദ സംഘടനയെ വെള്ളപൂശുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here