വി.വി.രാജേഷിന്റെ മുലകുടി മാറാത്ത മേയർ പരാമർശം രസകരം: ആര്യ രാജേന്ദ്രൻ

വി.വി.രാജേഷിന്റെ മുലകുടി മാറാത്ത മേയർ പരാമർശം രസകരമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. കുടുംബവും രാഷ്ട്രീയവുമൊക്കെ ഓരോരുത്തരുടെയും സംസാരത്തിൽ വരും. വളർന്നു വന്ന സാഹചര്യവും പ്രധാനമെന്നും ആര്യ പറഞ്ഞു.
വഞ്ചിയൂരിൽ എബിവിപി ഓഫിസുള്ളതായി അറിയില്ല. നഗരസഭാ രേഖകളിൽ അതില്ല. വനിതാ കൗൺസിലറുടെ കൈയിൽ എബിവിപിക്കാർ കയറി പിടിച്ചു. എബിവിപി ഓഫിസ് കേന്ദ്രീകരിച്ച് ആക്രമണം നടന്നു എന്ന് പറയുന്നത് തെറ്റാണ്. തെറ്റായ പ്രചാരണങ്ങളിൽ നിന്നും മാറി നിൽക്കുകയാണ് വേണ്ടത്.
നഗരസഭയുടെ പ്രവർത്തനങ്ങളെ തടസപെടുത്താൻ ഉള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അത്തരം തരംതാണ രാഷ്ട്രീയ പ്രവർത്തനമാണ് നടക്കുന്നതെന്നും ആര്യ രാജേന്ദ്രൻ കുറ്റപ്പെടുത്തി.
Story Highlights: VV Rajesh’s remarks are interesting: Arya Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here