Advertisement

ഏഷ്യാ കപ്പ്: പാകിസ്താനുള്ള ആദ്യ പ്രഹരം ഭുവനേശ്വർ വക; ബാബർ അസം പുറത്ത്

August 28, 2022
Google News 6 minutes Read
babar azam india pakistan

ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടം. ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള പാക് നായകൻ ബാബർ അസമാണ് പുറത്തായത്. 9 പന്തുകളിൽ രണ്ട് ബൗണ്ടറി അടക്കം 10 റൺസെടുത്ത ബാബറിനെ ഭുവനേശ്വർ കുമാർ അർഷ്ദീപ് സിംഗിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. മനോഹരമായ സ്ട്രൈറ്റ് ഡ്രൈവുകളിൽ നിന്ന് ബൗണ്ടറികൾ കണ്ടെത്തി മികച്ച തുടക്കം ലഭിച്ച ബാബറിനെ ഒരു സർപ്രൈസ് ബൗൺസറിലാണ് ഭുവി മടക്കിഅയച്ചത്. ടോപ് എഡ്ജായ പന്ത് ഷോട്ട് ഫൈൻ ലെഗിൽ അർഷ്ദീപ് പിടികൂടുകയായിരുന്നു. (babar azam india pakistan)

Read Also: ഏഷ്യാ കപ്പ്: പാകിസ്താൻ ബാറ്റ് ചെയ്യും; ഇന്ത്യൻ ടീമിൽ ഋഷഭ് പന്തിനു പകരം ദിനേഷ് കാർത്തിക്

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാകിസ്താനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ ഋഷഭ് പന്തിനു പകരം ദിനേഷ് കാർത്തിക് കളിക്കും. യുവ പേസർ നസീം ഷാ പാകിസ്താനു വേണ്ടി അരങ്ങേറും.

ഇരു ടീമുകളിലും മികച്ച രണ്ട് താരങ്ങൾ പരുക്കേറ്റ് പുറത്താണ്. ഷഹീൻ ഷാ അഫ്രീദിയില്ലാതെ പാകിസ്താൻ ഇറങ്ങുമ്പോൾ ജസ്പ്രീത് ബുംറ ഇന്ത്യക്കായി കളിക്കില്ല.

കഴിഞ്ഞ ടി-20 ലോകകപ്പിൽ പാകിസ്താനോടേറ്റ പരാജയത്തിനു തിരിച്ചടി നൽകുക എന്നതാവും ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, പ്രകടനം ആവർത്തിച്ച് ഇന്ത്യയെ കീഴടക്കുക എന്ന ലക്ഷ്യവുമായി പാകിസ്താൻ ഇറങ്ങും.

ടീമുകൾ

ഇന്ത്യ: Rohit Sharma, KL Rahul, Virat Kohli, Suryakumar Yadav, Dinesh Karthik, Hardik Pandya, Ravindra Jadeja, Bhuvneshwar Kumar, Avesh Khan, Yuzvendra Chahal, Arshdeep Singh

പാകിസ്താൻ: Babar Azam, Mohammad Rizwan, Fakhar Zaman, Iftikhar Ahmed, Khushdil Shah, Asif Ali, Shadab Khan, Mohammad Nawaz, Naseem Shah, Haris Rauf, Shahnawaz Dahani

Story Highlights: babar azam out india pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here