Advertisement

ദത്ത് വിവാദത്തിലെ ആരോപണ വിധേയ ബാലാവകാശ കമ്മീഷനംഗം; വിവാദം

August 28, 2022
Google News 3 minutes Read

ദത്ത് വിവാദത്തില്‍ ആരോപണവിധേയയായ തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ സുനന്ദയ്ക്ക് ഉയര്‍ന്ന പദവി. സുനന്ദയെ ബാലാവകാശ കമ്മീഷനംഗമായി നിയമിച്ചതിലാണ് ഇപ്പോള്‍ വിവാദം കനക്കുന്നത്. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തില്‍ ആരോപണ വിധേയയാണ് സുനന്ദ. കുഞ്ഞിനെ അമ്മ അന്വേഷിച്ചിരുന്നു എന്നറിഞ്ഞിട്ടും ദത്ത് തടഞ്ഞില്ലെന്ന് സുനന്ദയ്‌ക്കെതിരെ അന്വേഷണറിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പാണ് എന്‍ സുനന്ദ ചുമതലയേറ്റത്. ആരോപണ വിധേയയ്ക്ക് ഉന്നത പദവി നല്‍കിയത് വിവാദമാകുകയാണ്. (controversy over n sunanda appointment as member of child right protection commission )

അനുപമ എന്ന യുവതിയുടെ കുഞ്ഞിനെ ദത്ത് നല്‍കിയത് നിയമവിരുദ്ധമായാണെന്ന് അന്വേഷണസംഘം സര്‍ക്കാരിനെ റിപ്പോര്‍ട്ടിലൂടെ ബോധ്യപ്പെടുത്തിയിരുന്നു. യുവതിക്ക് കുഞ്ഞിനെ കണ്ടെത്താന്‍ സമയോചിതമായി ഇടപെടാത്തത് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവമുണ്ടായത് എന്‍ സുനന്ദ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധ്യക്ഷയായിരിക്കെയാണ്.

Read Also: കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നു: റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

ദത്ത് വിവാദത്തിലെ വകുപ്പ് തല അന്വേഷണത്തില്‍ ശിശുക്ഷേമ സമിതിക്കും സി ഡബ്ല്യു സിക്കും പിഴവുകള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. പിന്നീട് വഞ്ചിയൂര്‍ കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് അനുപമയ്ക്ക് കുഞ്ഞിനെ കൈമാറിയിരുന്നത്.

Story Highlights: controversy over n sunanda appointment as member of child right protection commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here