ആശുപത്രിയിലെ ജനറേറ്റർ യൂണിറ്റും പിക്കപ്പ് വാനും കത്തിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ

ആലുവ നജാത്ത് ആശുപത്രിയിൽ ആക്രമണം നടത്തിയ പ്രതി പിടിയിൽ. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ജനറേറ്റർ യൂണിറ്റും പിക്കപ്പ് വാനും ഇയാൾ കത്തിച്ചിരുന്നു. കടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന കുന്നംകുളം സ്വദേശി നിഷാദ് മുഹമ്മദലിയെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also: 17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ
12 ആം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചികിത്സയ്ക്കായി എത്തിയ നിഷാദ് ആശുപത്രി ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു. തർക്കം രൂക്ഷമായതോടെയാണ് ജനറേറ്ററിനും വാനിനും തീയിട്ട ശേഷം ഇയാൾ കടന്നുകളഞ്ഞത്.
Story Highlights: young man who attacked the hospital was arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here