സംഗീത സംവിധായകൻ ജോൺ പി.വർക്കി അന്തരിച്ചു

ഗിത്താറിസ്റ്റും ഗാനരചിതാവും സംഗീത സംവിധായകനുമായ ജോൺ പി.വർക്കി അന്തരിച്ചു. 52 വയസായിരുന്നു. മണ്ണുത്തി -മുല്ലക്കരയിലെ വീട്ടിൽ ജോൺ പി വർക്കി കുഴഞ്ഞു വീഴുകയായിരുന്നു. ( film song composer john p varkey passes away )
ഏങ്ങണ്ടിയൂർ പൊറത്തൂർ കിട്ടൻ വീട്ടിൽ പരേതരായ വർക്കിയുടേയും വെറോനിക്കയുടേയും മകനാണ് ജോൺ പി വർക്കി. ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും സംഗീതം അഭ്യസിച്ചു.
നെയ്ത്തുകാരൻ, കമ്മട്ടിപാടം, ഒളിപോര്, ഉന്നം, ഈട, പെൻകൊടി തുടങ്ങിയ മലയാളസിനിമകളിലെ 50 ഓളം പാട്ടുകൾക്കും നിരവധി തെലുങ്കു സിനിമകളിലെ ഗാനങ്ങൾക്കും കന്നട സിനിമയിലും ഹിന്ദിയിലും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. 2007ൽ ഫ്രോസൻ എന്ന ഹിന്ദിസിനിമയിലെ സംഗീതസംവിധാനത്തിന് മഡിറിഡ് ഇമാജിൻ ഇന്ത്യ ഫിലീം ഫെസ്റ്റിവെലിൽ പുരസ്‌ക്കാരം നേടിയിരുന്നു.
നിരവധി പഴയ നാടൻപാട്ടുകളെ ആധുനിക റോക്ക് സംഗീതത്തിലേയ്ക്ക് പരിവർത്തനം നടത്തി ഈണം നൽകിയിട്ടുള്ള വ്യക്തിയാണ് ജോൺ പി വർക്കി. സംസ്‌ക്കാരം മുല്ലക്കര ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ നടക്കും.
Story Highlights: film song composer john p varkey passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here