Advertisement

കാണികൾക്ക് പിടിതരാതെ തബുവിന്റെ ത്രില്ലർ; ഖൂഫിയ ടീസർ പുറത്ത്

August 29, 2022
Google News 3 minutes Read
khufiya teaser released

തബുവും അലി ഫസലും കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഖൂഫിയാന്റെ ചീസർ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്. വിശാൽ ഭരദ്വാജ് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

അമർ ഭൂഷന്റെ ‘എസ്‌കേപ്പ് ടൂ നോവെയർ’ എന്ന നോവലിനെ ആസ്പദമാക്കി ചിത്രീകരിച്ചതാണ് സിനിമ. ‘ഒരു നിഗൂഢത ഒരുങ്ങുന്നുണ്ട്, അത്രമാത്രമേ ഞങ്ങൾക്ക് പറയാൻ സാധിക്കൂ’- ടീസറിനൊപ്പം നെറ്റ്ഫ്‌ളിക്‌സ് കുറിച്ചതിങ്ങനെ.

‘ഒരു അഭിനേതാവ് എന്ന നിലയിൽ വ്യത്യസ്തമായ കഥപാത്രങ്ങൾ ചെയ്യാനായിരുന്നു ആഗ്രഹം. വിശാൽ ഭരദ്വാജിനൊപ്പം പ്രവർത്തിക്കുന്നതിൽ വലിയ സന്തോഷം തോന്നുന്നു.’- തബു പറഞ്ഞു.

Story Highlights: khufiya teaser released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here