Advertisement

ഭാര്യയെ ചികിത്സിക്കാനായി പശുവിനെ വിറ്റ് സ്വരൂപിച്ച 53,000 രൂപ മോഷ്ടാക്കൾ കവർന്നു

August 29, 2022
Google News 2 minutes Read
thieves stole Rs 53,000 collected by selling the cow

ഭാര്യയുടെ ഹൃദയ സംബന്ധമായ രോഗം ചികിത്സിക്കാനായി പശുവിനെ വിറ്റ് സ്വരൂപിച്ച പണം മോഷ്ടാക്കൾ കവർന്നു. ഇടുക്കി ഉടുമ്പൻചോല മുക്കുടിൽ വെള്ളാടിയിൽ രാഘവന്റെ (85) 53,000 രൂപയാണ് മോഷ്ടാക്കൾ കവർന്നത്. രാഘവന്റെ ഭാര്യ ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.

ഭാര്യയ്ക്ക് തുടർ ചികിത്സ ആവശ്യമായി വന്നതോടെയാണ് രാഘവൻ പശുവിനെ വിൽക്കാൻ തീരുമാനിച്ചത്. ഇതിലൂടെ ലഭിച്ച 53,000 രൂപ വീട്ടിനുള്ളിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ശനിയാഴ്ച രാഘവൻ പാലുമായി സൊസൈറ്റിയിൽ പോയി തിരികെ വരുന്ന സമയത്തിനിടെയാണ് മോഷണം നടന്നത്.

Read Also: ലണ്ടനിൽ പശു പൂജ ചെയ്ത് യുകെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനക്

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനും അഞ്ചിനുമിടയ്ക്കാണ് മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം. സംഭവത്തെക്കുറിച്ച് ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും പേരെ ചോദ്യം ചെയ്തതായും സ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തിയതായും എസ്‌.ഐ അബ്ദുൽ കനി അറിയിച്ചു.

Story Highlights: thieves stole Rs 53,000 collected by selling the cow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here