തൃപ്പൂണിത്തുറയിൽ നാളെ അവധി

അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭാ പരിധിയിൽ നാളെ അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധിയാണ്.
പ്രസിദ്ധമായ അത്തം ഘോഷയാത്രയ്ക്ക് രാജനഗിരി ഒരുങ്ങിയിരിക്കുകയാണ്. ഘോഷയാത്രയുടെ ഉദ്ഘാടനം നാളെ രാവിലെ 9ന് ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. കെ.ബാബു എംഎൽഎ അത്തം പതാക ഉയർത്തും.
ബോയ്‌സ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറേ ഗേറ്റിലൂടെ പുറത്തേക്ക് ഇറങ്ങുന്ന ഘോഷയാത്ര ബസ് സ്റ്റാൻഡ്, സ്റ്റാച്യു ജംഗ്ഷൻ, കിഴക്കേക്കോട്ട, എസ്എൻ ജംഗ്ഷൻ, വടക്കേക്കോട്ട, ശ്രീപൂർണത്രയീശ ക്ഷേത്രം, സ്റ്റാച്യു ജംഗ്ഷൻ വഴി ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ തിരിച്ചെത്തും.
Story Highlights: thriupunithura declared holiday tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here