മുസ്ലീം ലീഗ് ചത്ത കുതിരയാണെന്ന് പറഞ്ഞെങ്കിലും ഉറങ്ങുന്ന സിംഹമാണെന്ന് പിന്നീട് തെളിയിച്ചു: വെള്ളാപ്പള്ളി നടേശന്‍

സംസ്ഥാന സര്‍ക്കാര്‍ മതാധിപത്യത്തിന് അടിയറവ് പറയുന്ന സമീപനം സ്വീകരിക്കുകയാണെന്ന വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീരാമന് മുന്നില്‍ ഹനുമാന്‍ നില്‍ക്കുന്നത് പോലെയാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ മതനേതാക്കള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുസ്ലീം ലീഗ് ചത്ത കുതിരയാണെന്ന് പറഞ്ഞെങ്കിലും ഉറങ്ങുന്ന സിംഹമാണെന്ന് പിന്നീട് തെളിഞ്ഞെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. ചേര്‍ത്തലയില്‍ എസ്എന്‍ഡിപി വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുന്ന വേളയിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശങ്ങള്‍. (vellappalli natesan says the government surrender under religious tyranny)
ശബരിമലയിലെ സ്ത്രീ പ്രവേശന വിരുദ്ധസമരം തമ്പരാക്കന്മാരുടെ ഗൂഢാലോചനയായിരുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സവര്‍ണാധിപത്യത്തിന് വേണ്ടി പിന്നോക്കക്കാരെ ബലിയാടാക്കുകയായിരുന്നു. അത് കൊണ്ടാണ് താന്‍ സമരത്തിനെതിരെ നിലപാട് സ്വീകരിച്ചതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Read Also: ബഫര്‍സോണ്‍: ഉപഗ്രഹസർവേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധനയും നടത്തും
വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ സമരത്തെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു. സമരം അനാവശ്യമാണ്. കേരളത്തിന്റെ വികസനത്തിന് വഴിതുറക്കുന്ന പദ്ധതിക്കെതിരെ നടക്കുന്ന സമരം വികസനവിരുദ്ധമാണെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു.
Story Highlights: vellappalli natesan says the government surrender under religious tyranny
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here