തെരുവുനായ ശല്യം നിയമസഭയില്‍; അടിയന്തര പ്രമേയത്തിന് നോട്ടീസ്

സംസ്ഥാനത്തെ തെരുവുനായ ശല്യം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഏറനാട് എംഎല്‍എ പി കെ ബഷീര്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. ഒന്നരലക്ഷത്തിലധികം പേര്‍ക്ക് ഈ വര്‍ഷം തെരുവുനായയുടെ കടിയേറ്റെന്നും നിരവധി പേര്‍ മരിച്ചെന്നും പ്രതിപക്ഷം അടിയന്തര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. വാക്‌സിനെടുത്തിട്ടും സംഭവിച്ച മരണങ്ങള്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
പേവിഷ ബാധയേറ്റ് ഈ വര്‍ഷം 20 പേര്‍ മരണപ്പെട്ടുവെന്നും ഇതില്‍ 15 പേര്‍ വാക്‌സിനെടുത്തിരുന്നില്ലെന്നും ആരോഗ്യമന്ത്രി മറുപടി പറഞ്ഞു. ‘സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചവരില്‍ അഞ്ച് പേരും വീടുകളിലെ നായയുടെ കടിയേറ്റാണ് മരിച്ചത്. 15 പേര്‍ വാക്‌സിനെടുത്തില്ല, ഒരാള്‍ ഭാഗികമായി വാക്‌സിനെടുത്തു. നാല് പേര്‍ മാനദണ്ഡപ്രകാരം വാക്‌സിനെടുത്തു.
Read Also: കുടയത്തൂരിലെ ഉരുള്‍പൊട്ടല്‍ പ്രവചിക്കാന്‍ കഴിയാത്തത്; ദുരന്തസാധ്യതാ മേഖലയായിരുന്നില്ലെന്ന് റവന്യുമന്ത്രി
നാഡീ വ്യൂഹങ്ങള്‍ കൂടുതലുള്ള ശരീരഭാഗത്ത് പേവിഷ ബാധയുള്ള നായയുടെ കടിയേല്‍ക്കുമ്പോള്‍ പെട്ടന്ന് വൈറസ് തലച്ചോറിലെത്തുകയും മരണം സംഭവിക്കുകയും ചെയ്യും. മാനദണ്ഡപ്രകാരം വാക്‌സിനെടുത്ത നാല് പേരില്‍ വാക്‌സിന്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നതിന് മുന്‍പ് തന്നെ വൈറസ് തലച്ചോറിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആരോഗ്യ മന്ത്രി പറഞ്ഞു.
Story Highlights: adjournment motion for street dog issue in niyamasabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here