ഡൽഹി കലാപം: രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഹൈക്കോടതിയിൽ

സിഎഎ, എന്‍ആര്‍സി പ്രതിഷേധങ്ങളുടെ കാലയളവില്‍ പ്രകോപനപരമായ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. വിദ്വേഷ പരാമർശ ആരോപണത്തിൽ സമർപ്പിയ്ക്കപ്പെട്ട ഹർജ്ജി തള്ളണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചു.
കലാപകാരണമോ ദേശവിരുദ്ധമോ ആയ പ്രസ്താവനകൾ നടത്തിയിട്ടില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153B പ്രകാരം ഉള്ള കുറ്റം ചെയ്തിട്ടില്ല. ഹർജ്ജിക്ക് പിന്നിൽ രാഷ്ട്രിയ താത്പര്യങ്ങളാണെന്നും രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
2020 ഫെബ്രുവരിയില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന് കാരണമായത് ചില നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗം ആണെന്നും അവര്‍ക്കെതിരേ കേസ് എടുക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ലോയേര്‍സ് വോയിസ് എന്ന സംഘടനയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
Story Highlights: Delhi riots 2020: Congress leaders Rahul, Sonia Gandhi oppose PIL in Delhi High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here