മാര്‍ച്ച് മാസത്തിലെ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍; അച്ചടക്ക നടപടികളും വ്യക്തമാക്കാന്‍ നിര്‍ദേശം

മാര്‍ച്ചിലെ രണ്ടു ദിവസത്തെ പൊതുപണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. വകുപ്പു തിരിച്ച് പട്ടിക തയാറാക്കാനാണ് പൊതുഭരണവകുപ്പ് മറ്റു വകുപ്പു മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത്. അവധിക്ക് അപേക്ഷിച്ച ജീവനക്കാരുടേയും അനുമതിയില്ലാതെ അവധിയെടുത്തവരുടേയും കണക്കെടുക്കണം. ഇവര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികളും വ്യക്തമാക്കണം. ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് ജീവനക്കാരുടെ കണക്ക് ശേഖരിക്കുന്നത്. (government asked the details of employees participated in strike)
2022 മാര്‍ച്ച് 28,29 തീയതികളില്‍ നടന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പണിമുടക്ക് നിയമവിരുദ്ധമാണെന്നും പണിമുടക്കിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ മാര്‍ച്ച് 28ന് ഉത്തരവിറക്കി. എന്നാല്‍ 29നും പണിമുടക്ക് നടന്നു. തുടര്‍ന്നാണ് പണിമുടക്കില്‍ പങ്കെടുത്തവരുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഓഗസ്റ്റ് ഒന്നിന് നിര്‍ദ്ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് 28നും 29നും പണിമുടക്കിയ ജീവനക്കാരുടേയും അധ്യാപകരുടേയും വിശദാംശങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
Read Also: ആശുപത്രിയിലെത്തിയിട്ടും ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല; വാഹനാപകടത്തില്‍പ്പെട്ടയാള്‍ക്ക് ദാരുണാന്ത്യം
വകുപ്പ് തരിച്ചുള്ള പട്ടിക സമര്‍പ്പിക്കാനാണ് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ വകുപ്പു മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. നിശ്ചിത മാതൃകയിലുള്ള ഫോമിലാകണം പട്ടിക നല്‍കേണ്ടത്. 28നും 29നും പണിമുടക്കിയവരുടെ പട്ടിക വെവ്വേറെ നല്‍കണം. അവധിക്ക് അപേക്ഷിച്ചവരില്‍ അവധി അനുവദിച്ചവരുടെ എണ്ണം, അവധി നിരസിച്ചവരുടെ എണ്ണം, തീര്‍പ്പാകാനുള്ള അപേക്ഷകള്‍ എന്നിവ നല്‍കണം. പണിമുടക്കില്‍ പങ്കെടുത്തവരില്‍ എത്ര ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെന്ന് വ്യക്തമാക്കണം. അച്ചടക്ക നടപടിയെടുത്ത ജീവനക്കാരുടെ എണ്ണവും വകുപ്പു മേധാവി സെപ്റ്റംബര്‍ രണ്ടിനകം നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.പൊതുഭരണവകുപ്പ് കണക്ക് ക്രോഡീകരിച്ചശേഷം ഹൈക്കോടതിക്ക് സമര്‍പ്പിക്കും.
Story Highlights: government asked the details of employees participated in strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here