ഇഷ്ടമുള്ള ക്യാമറ ആംഗിൾ കാഴ്ചക്കാർക്ക് തിരഞ്ഞെടുക്കാം; ഐപിഎൽ കാഴ്ചാനുഭവം ഇനിമുതൽ വേറെ ലെവൽ

അടുത്ത വർഷത്തെ ഐപിഎൽ കാഴ്ചാനുഭവം വേറെ ലെവൽ. വിവിധ ക്യാമറ ആംഗിളുകളിൽ മത്സരം സ്ട്രീം ചെയ്യുമെന്നും കാഴ്ചക്കാർക്ക് ഇഷ്ടമുള്ള ആംഗിൾ തെരഞ്ഞെടുക്കാൻ അവസരമൊരുക്കുമെന്നും മുംബൈ ഇന്ത്യൻസ് ഉടമയും റിലയൻസ് ജിയോ ചെയർമാനുമായ ആകാശ് അംബാനി അറിയിച്ചു. മുകേഷ് അംബാനിയും പാരമൗണ്ട് ഗ്ലോബലും ഉടമകളായ വയാകോം18 ആണ് അടുത്ത അഞ്ച് വർഷത്തേക്ക് ഐപിഎൽ സംപ്രേഷണത്തിന് കരാർ എടുത്തിരിക്കുന്നത്.
“മുംബൈ ഇന്ത്യൻസിൻ്റെ ഒരു തത്സമയ മത്സരം സമീപഭാവിയിൽ തന്നെ എങ്ങനെയാണ് വലിയ സ്ക്രീനിൽ ജിയോഫൈബർ ഉപയോഗിച്ച് ഇൻ്റർആക്ടീവായി കാണുകയെന്ന് നമുക്ക് നോക്കാം. പരമ്പരാഗത സംപ്രേഷണത്തിൽ നിന്ന് വ്യത്യസ്തമാവും അത്. ജിയോഎയർഫൈബറിൻ്റെ ഗിഗാബൈറ്റ് വേഗത കൊണ്ട് ഒന്നല്ല, പല വിഡിയോ സ്ട്രീമുകൾ ഒരു സമയത്ത് കാണിക്കാൻ നമുക്ക് സാധിക്കും. വിവിധ ക്യാമറ ആംഗിളുകൾ ഒരു സമയം. അതും ഹൈ ഡെഫിനിഷനിൽ. നമുക്ക് ഏത് ക്യാമറ ആംഗിൾ വേണമെങ്കിലും തിരഞ്ഞെടുക്കാനാവും. മറ്റ് സ്ട്രീമുകളുടെ പ്രിവ്യൂവും നമുക്ക് കാണാനാവും. ഇത് ഗെയിം എക്സ്പീരിയൻസ് ഏറെ സവിശേഷകരമാക്കും. വേണമെങ്കിൽ ഇന്ത്യയിൽ എവിടെയുള്ള സുഹൃത്തുക്കളുമായും ലൈവ് വിഡിയോ കോളിലൂടെ വാച്ച് പാർട്ടി നടത്താനും സാധിക്കും.”- ആകാശ് അംബാനി പറഞ്ഞു.
Story Highlights: ipl 2023 camera angles
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here