Advertisement

സിവിക് കേസില്‍ വിവാദ പരാമര്‍ശം നടത്തിയ ജഡ്ജിയെ സ്ഥലമാറ്റിയതില്‍ അപാകതയില്ല; ഹൈക്കോടതി

August 30, 2022
Google News 2 minutes Read
nothing wrong in judge s krishnakumar's transfer says highcourt

എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ജഡ്ജിയെ സ്ഥലം മാറ്റിയ നടപടിയില്‍ അപാകതയില്ലെന്ന് ഹൈക്കോടതി നിരീക്ഷണം. സ്ഥലം മാറ്റത്തിനെതിരെ മുന്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

കൊല്ലം ലേബര്‍ കോടതിയിലേക്കുള്ള സ്ഥലം മാറ്റം നിയമവിരുദ്ധമല്ലെന്ന് ജസ്റ്റിസ് അനു ശിവരാമന്‍ പറഞ്ഞു. പൊതുതാല്‍പര്യം കണക്കിലെടുത്ത് ഒരു സര്‍വീസില്‍നിന്ന് മറ്റൊരു സര്‍വീസിലേക്കോ, ഒരു വകുപ്പില്‍നിന്ന് മറ്റൊരു വകുപ്പിലേക്കോ സ്ഥലം മാറ്റവും, ഡപ്യൂട്ടേഷനും ആകാം. കൊല്ലം ലേബര്‍ കോടതിയിലേത് ഡെപ്യുട്ടേഷന്‍ തസ്തികയായതിനാല്‍ തന്റെ അനുമതി ചോദിച്ചില്ലെന്ന ജഡ്ജിയുടെ വാദവും ഹൈക്കോടതി അംഗീകരിച്ചില്ല.

Read Also: സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്ത് ഹൈക്കോടതി

വാദമുഖങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജഡ്ജിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമെന്ന് തുടങ്ങി സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

Story Highlights: nothing wrong in judge s krishnakumar’s transfer says highcourt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here