ബഹ്റൈൻ പ്രവാസിയും പ്രമുഖ കീബോർഡ് കലാകാരനുമായ ബഷീർ മായൻ ഹൃദയാഘാതം മൂലം മരിച്ചു

പ്രമുഖ കീബോർഡ് കലാകാരൻ ബഷീർ മായൻ എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് ബഷീർ ഹൃദയാഘാതം മൂലം മരിച്ചു. നെഞ്ചു വേദനയെ തുടർന്ന് ഇന്ന് പുലർച്ചെയോടെ സൽമാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ( Bahrain expat keyboard artist passed away )
ബഹ്‌റൈനിലെ ചെറുതും വലുതായ നിരവധി വേദികളിലും പല പ്രശസ്ത വ്യക്തിത്വങ്ങൾക്കൊപ്പവും സംഗീത പരിപാടികളിൽ കീബോർഡിൽ വിസ്മയം തീർത്തിട്ടുള്ള ബഷീർ മലപ്പുറം പെന്നാനി സ്വദേശിയാണ്. അൽഫാത്തെ ഗ്രൂപ്പിൽ കാർഗോ ക്ലിയറൻസ് വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
കുടുംബം നാട്ടിലാണ്. മൃതദേഹം മറ്റു നടപടികൾക്കായി സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിലേക്ക് മാറ്റി. പ്രവാസ ലോകത്തടക്കം അറിയപ്പെട്ട ഹാർമോണിസ്റ്റയിരുന്ന മായന്റെ മകനാണ്. ബാബു,നസീർ, സലീം എന്നിവർ സഹോദരങ്ങളാണ്.
Story Highlights: Bahrain expat keyboard artist passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here