Advertisement

പച്ചക്കറികളിലെ വിഷാംശം: തമിഴ്നാടിനോട് ഗുണനിലവാര നിയന്ത്രണം കാര്യക്ഷമമാക്കണമെന്ന് സർക്കാർ

August 31, 2022
Google News 2 minutes Read

പച്ചക്കറികളുടെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാരിൻ്റെ മേൽനോട്ടവും, കർഷകർക്കുള്ള ബോധവൽക്കരണവും ശക്തമാക്കണമെന്നും എം.കെ സ്റ്റാലിനോട് ആവശ്യപ്പെട്ടു. കൃഷി മന്ത്രിയും ഭക്ഷ്യ മന്ത്രിയും ചേർന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ട് ആവശ്യം ഉന്നയിച്ചത്.

രാജ്യാന്തര നിലവാരം പുലർത്തുന്ന കാംകോ ഉല്പാദിപ്പിക്കുന്ന ടില്ലർ അടക്കമുള്ള കാർഷിക യന്ത്രങ്ങൾ മറ്റു സംസ്ഥാനങ്ങളെ പോലെ തമിഴ്‌നാട്ടിലും ലഭ്യമാക്കുന്നതിന് താല്പര്യമെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ നിന്നും വരുന്ന പച്ചക്കറികളായ മുരിങ്ങ, കറിവേപ്പില, മല്ലിയില, പച്ചമുളക്, കാപ്സിക്കം, ബീൻസ്, ബീറ്റ്റൂട്ട്, ക്യാരറ്റ്, പാവയ്ക്ക എന്നിവകളിൽ പലപ്പോഴും നിരോധിത കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ ജൈവവളങ്ങൾ എന്ന പേരിൽ തമിഴ്നാട്ടിൽ നിന്നും എത്തുന്ന കോഴിവളം, കൊക്കോ പീറ്റ്, വിവിധ ഇനം കമ്പോസ്റ്റുകൾ എന്നിവയിൽ പലപ്പോഴും ഘനലോഹങ്ങളുടെ സാന്നിധ്യവും കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്. തമിഴ്നാടും കേരളവുമായി ശക്തമായ ഉഭയകക്ഷി ബന്ധം തുടരുന്നതിനാലും കാർഷികമേഖലയിൽ പരസ്പര സഹവർത്തിത്വത്തിലൂടെയുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നതിനാലും കാംകോയുടെ യന്ത്രങ്ങൾ തമിഴ്നാട്ടിലെ കർഷകർ കൂടുതലായി ആശ്രയിക്കാനാണ് സാധ്യതയെന്നും മന്ത്രി പറഞ്ഞു.

Story Highlights: Toxicity in vegetables: Govt asks Tamil Nadu to improve quality control

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here